Thursday, August 17, 2017 Last Updated 5 Min 53 Sec ago English Edition
Todays E paper
Tuesday 08 Aug 2017 02.35 PM

മഴക്കാലത്ത് മുടിയ്ക്കേകാം പ്രത്യേക പരിചരണം

uploads/news/2017/08/135030/beutyspotshair080817.jpg

മഴക്കാല മുടി സംരക്ഷണം
മഴക്കാലത്ത് തലമുടി സംരക്ഷിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മഴയത്ത് പുറത്തുപോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ കുട ചൂടിയാലും മുടി നനയുന്ന അവസ്ഥയുണ്ടാകാം. മുടി ഉണങ്ങിക്കിട്ടാനും ബുദ്ധിമുട്ടാണ്. കുറച്ചൊന്ന് ശ്രദ്ധവച്ചാല്‍ മഴക്കാലത്ത് മുടിയുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഒഴിവാക്കാം.

1. എപ്പോഴും നനവുള്ളതിനാല്‍ മുടിയില്‍ എണ്ണമയം കൂടുതലായിരിക്കും. എണ്ണമയം കുറയ്ക്കാന്‍ അമിതമായി ഷാംപു ഉപയോഗിക്കേണ്ടി വരും. നിത്യേനയുള്ള ഷാംപു ഉപയോഗത്തിലൂടെ മുടി വരണ്ടു കീറും. അതിനാല്‍ താളി ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

2. കെരാട്ടിന്‍ അടങ്ങിയ ഷാംപു ഉപയോഗിക്കുന്നതിലൂടെ മുടിക്ക് തിളക്കവും വൃത്തിയും ലഭിക്കും. മുടിയിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും ഇവ നല്ലതാണ്. ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല.

3. മുടിയില്‍ ഹൈഡ്രേറ്റിങ് മാസ്‌ക് ഉപയോഗിക്കണം. ഹൈഡ്രേറ്റിങ് മാസ്‌ക് മുടിയില്‍ തേച്ചതിന് ശേഷം കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് ഈര്‍പ്പം നല്‍കുന്നതിന് വേണ്ടിയാണ് ഇത്.

4. മുടി ഷാംപു ചെയ്യുന്നതിന് മുമ്പ് അര്‍ഗന്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അതിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണ കഴുകി കളയുക. മുടിക്ക് തിളക്കം കിട്ടും. മുടിയുടെ നനവ് സ്വാഭാവികമായി മാറുന്നതുവരെ അഴിച്ചിടുന്നതാണ് നല്ലത്. പുറത്തുപോകുന്നതിന് മുമ്പ് പ്രൊട്ടക്ടീവ് സിറം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

5. മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീപ്പ് ഉപയോഗിച്ച് ചീകുക. ഫാനിന്റെ കാറ്റിലോ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചോ മുടി ഉണക്കാവുന്നതാണ്.

6. മുടിയ്ക്ക് പറ്റിയ ചീപ്പുവേണം തിരഞ്ഞെടുക്കാന്‍. പല്ലുകള്‍ക്ക് അകലം കൂടിയ ചീപ്പാണ് ഏറ്റവും നല്ലത്. ഇത് മുടി പൊട്ടിപ്പോവുന്നത് തടയാന്‍ സഹായിക്കും.

7. നനഞ്ഞ മുടി ചീകുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുടിയുടെ അടിഭാഗം നന്നായി ചീകിയ ശേഷം മാത്രം മുകള്‍ ഭാഗം ചീകുക.

8. മുടി അയച്ച് കെട്ടിവയ്ക്കാന്‍ ശ്രദ്ധിക്കണം.

അശ്വതി അശോക്

Ads by Google
Tuesday 08 Aug 2017 02.35 PM
YOU MAY BE INTERESTED
TRENDING NOW