Thursday, August 17, 2017 Last Updated 12 Min 35 Sec ago English Edition
Todays E paper
Tuesday 08 Aug 2017 01.34 PM

കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ഹെഡ്മാസ്റ്ററുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

uploads/news/2017/08/135025/headmstr.jpg

കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ഹെഡ്മാസ്റ്ററുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. അലഹബാദിന് സമീപത്തുള്ള ഫഫമാവുവിലെ സ്‌കൂളിലാണ് സംഭവം. സഹ അദ്ധ്യാപകന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ മറ്റൊരു അദ്ധ്യാപകന്‍ തന്നെയാണ് ഓണ്‍ലൈനിന്‍ പോസ്റ്റ് ചെയ്തത്. അദ്ധ്യാപകന്റെ ക്രൂരമായ മര്‍ദനത്തെക്കുറിച്ച് കുട്ടികള്‍ സ്ഥിരമായി പരാതിപ്പെടാറുണ്ടെങ്കിലും അധികൃതര്‍ കാര്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. സ്‌കൂളിലെ കായികാധ്യാപകനായ ആശിഷ് മണി തിവാരിയാണ് മര്‍ദനം കണ്ട് സഹിക്കാതെ ഇത് വീഡിയോയില്‍ ഷൂട്ട് ചെയ്യുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ചെറിയ തെറ്റുകള്‍ക്കുപോലും ക്രൂരമായ പീഡനങ്ങളാണെന്നും ആശിഷ് പറയുന്നു.

കൊച്ചുകുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ട് വാവിട്ട് നിലവിളിക്കുന്ന മുതിര്‍ന്ന കുട്ടികളുടെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. ചൂരല്‍കൊണ്ടുള്ള ക്രൂരമായ മര്‍ദനം താങ്ങാനാവാതെ പല വിദ്യാര്‍ത്ഥികളും മോഹാലസ്യപ്പെട്ട് വീണതായും റിപ്പോര്‍ട്ടുണ്ട്. അദ്ധ്യാപകനെതിരെ ഒരു കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിനല്‍കിയെങ്കിലും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു. ഒരുമാസം മാത്രമാണ് ആശിഷ് സ്‌കൂളില്‍ ജോലി ചെയ്തത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

Ads by Google
TRENDING NOW