Wednesday, August 16, 2017 Last Updated 10 Min 41 Sec ago English Edition
Todays E paper
Monday 07 Aug 2017 04.29 PM

ഒരു വനിതാ പോലീസ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തലുകള്‍

കൂടെയുള്ളവര്‍ മഴനനഞ്ഞാല്‍ കുടപിടിച്ചുകൊടുക്കാന്‍ എനിക്കും മടിയൊന്നുമില്ല. അല്ലാതെ ഇത് അത്രവലിയ പ്രശ്നമാക്കേണ്ട കാര്യമാണെന്ന് തോന്നിയിട്ടില്ല.
uploads/news/2017/08/134705/merinjosphIPS.jpg

കേരളത്തിലെ മിടുക്കരായ സ്ത്രീരത്നങ്ങള്‍ക്കൊപ്പം മെറിന്‍ ജോസഫ് ഐ. പി.എസിന്റെ പേരും എഴുതി ചേര്‍ത്തിട്ടുണ്ട്... ചെറിയ പ്രായത്തില്‍ അവര്‍ക്ക് ലഭിച്ചിട്ടുള്ള നേട്ടങ്ങളും വളരെ വലുതാണ്....

കേരളത്തിലെ മൂന്നാമത്തെ വനിതാ ഐ.പി.എസ് ഓഫീസര്‍... കേരള ആംഡ് പോലീസ് സെക്കന്റ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാന്‍ഡര്‍... ഏറ്റവും പ്രായംകുറഞ്ഞ ഐ.പി.എസ് ഓഫീസര്‍... ഇതൊക്കെ മെറിന്‍ ജോസഫ് എന്ന 27 വയസുകാരിയുടെ നേട്ടങ്ങളില്‍ ചിലതാണ്.

താന്‍ സ്വപ്നംകണ്ട ജോലിയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവന്ന... ചടുലതയോടെ, കാര്യപ്രാപ്തിയോടെ ജോലിചെയ്യുന്ന ധൈര്യവതിയായ പോലീസ് ഉദ്യോഗസ്ഥയാണ് മെറിനെന്ന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ഒരു വനിതാ പോലീസ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തലുകളിലേക്ക്....

രാജ്യസുരക്ഷയ്ക്കുവേണ്ടി പോലീസ് ഓഫീസറുടെ വേഷമണിയുമ്പോള്‍ എന്തായിരുന്നു മനസില്‍?


40 വര്‍ഷം മുന്‍പാണ് ഡോ.കിരണ്‍ബേദി ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് ഓഫീസറായത്. അതിനുശേഷം കുറേ വനിതാ ഓഫീസര്‍മാര്‍ വന്നു. സ്ത്രീക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ജോലിയാണിതെന്നതിന് ജീവിച്ചിരിക്കുന്ന തെളിവുകള്‍ എത്രയോ ഉണ്ട്. അതൊക്കെ കണ്ടാണ് എനിക്കും പ്രചോദനം ഉണ്ടായത്.

സ്ത്രീകളധികം തെരഞ്ഞെടുക്കാത്ത പ്രൊഫഷനാണ് എന്റേത്. അതുകൊണ്ടുതന്നെ ആ വഴി തെരഞ്ഞെടുത്ത് അതിലൊരു ഇടം ഉണ്ടാക്കിയെടുക്കാന്‍ ആഗ്രഹവും വാശിയും ഉണ്ടായിരുന്നു. എന്റെ വ്യക്തിത്വത്തിന് പറ്റുന്ന ജോലിയാണിത്.

കുടുംബത്തില്‍നിന്ന് ആരും ഇതുവരെ പോലീസില്‍ ജോലി ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഐ.പി.എസ് തെരഞ്ഞെടുക്കുകയാണെന്നറിഞ്ഞിട്ടും അവരാരും എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. മാതാപിതാക്കളും സഹോദരനും എല്ലാവിധത്തിലുള്ള പ്രോത്സാഹനവും തന്നു.

ബുദ്ധിമുട്ട് നിറഞ്ഞ ജോലിയല്ലേ. ആശങ്ക തോന്നിയിട്ടുണ്ടോ?


ഈ ജോലിയില്‍നിന്ന് കിട്ടുന്ന ഗുണം ജോലിയുടെ പവറും പബ്ലിക്കിനെ സഹായിക്കാനുള്ള അവസരവും ഒക്കെയാണ്. അതെല്ലാംകൂടി വച്ച് നോക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ട് അതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ജോലി തിരഞ്ഞെടുത്തത്.

ട്രെയിനിംഗ് കാലത്ത് എന്തും തരണം ചെയ്യാനുള്ള പരിശീലനം തരുന്നുണ്ട്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി മാറ്റി വയ്ക്കേണ്ടിവരും. ജോലിചെയ്യാനുള്ള അവസരങ്ങള്‍ നോക്കിയാല്‍ ഇത്തരം ബുദ്ധിമുട്ടുകളൊക്കെ നിസ്സാരമാണ്.

ജോലിക്കിടയില്‍ ഏറ്റവും സന്തോഷിച്ച നിമിഷം?


എന്റെ കരിയറില്‍ ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷം 2016ല്‍ സ്റ്റേറ്റ് ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ പരേഡ് കമാന്‍ഡ് ചെയ്തതാണ്. അത് എന്റെ കരിയറിലെ ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു.
Monday 07 Aug 2017 04.29 PM
YOU MAY BE INTERESTED
TRENDING NOW