Wednesday, October 17, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 05 Aug 2017 11.18 PM

എബിക്കു ജീവിക്കാന്‍ നാട്ടുകാര്‍ കനിയണം

uploads/news/2017/08/134183/pa1.jpg

ഭരണങ്ങാനം: ജന്മനാതളര്‍ന്ന ബാലന്‌ ജീവിക്കാന്‍ നാട്ടുകാരുടെ കനിവുവേണം.വലിയപാറ മാറാമറ്റത്തില്‍ ഷാജി ജോണിന്റെ മകന്‍ എബി ഷാജിയാണ്‌ ചികിത്സയ്‌ക്കായി സുമനസുകളുടെ സഹായം തേടുന്നത്‌.
ബുദ്ധിമാന്ദ്യം സംഭവിച്ച എബി ഷാജി ജന്മനാ തളര്‍ന്നുകിടക്കാന്‍തുടങ്ങിയിട്ട്‌ 14 വര്‍ഷമായി. പിതാവ്‌ ഷാജിയുടെ കൂലിപ്പണിയില്‍ നിന്നു ലഭിക്കുന്ന തുച്‌ഛമായ വരുമാനമാണ്‌ കുടുംബത്തിന്റെ ഏകാശ്രയം. ഭാര്യ ജിഷയ്‌ക്ക്‌ അസുഖം മൂലം നട്ടെല്ല്‌ വളഞ്ഞ്‌ ജോലി ചെയ്യാാനാവാത്ത സ്‌ഥിതിയിലാണ്‌. ഇവര്‍ക്ക്‌ രണ്ട്‌ വയസുള്ള ഒരു കുട്ടിയുമുണ്ട്‌. പ്രായമായ രോഗികളായ അച്‌ഛനമ്മമാര്‍ ഇവരോടൊപ്പമാണ്‌ കഴിയുന്നത്‌. ചികിത്സയ്‌ക്കും മരുന്നിനുമായി നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്‌. സാമ്പത്തികപരാധീനത അനുഭവിക്കുന്ന കുടുംബം എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്‌.
തിടനാട്‌ എസ്‌.ബി.ഐ.യില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. നമ്പര്‍: 32712196906. ഐഎഫ്‌എസ്‌ കോഡ്‌: എസ്‌ബിഐഎന്‍ 0008672. ഫോണ്‍: 9544072490

Ads by Google
Saturday 05 Aug 2017 11.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW