Friday, February 22, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jul 2017 03.59 PM

സൗഹൃദവും കലാലയവും പിന്നെ ഞാനും

uploads/news/2017/07/131884/Weeeklycampusnssclogkoni.jpg

ഏതൊരു വിദ്യാര്‍ഥിയെയും പോലെ എന്നെയും ഏറെ സ്വാധീനിച്ച രണ്ട് വാക്കുകളാണ് സൗഹൃദവും കലാലയവും. ഒരു 'കുട്ടി' എന്ന ലേബല്‍ നമ്മളില്‍ നിന്നും മാറുന്നതും ഈ കാലഘട്ടത്തിലാണ്.

ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവെന്നതിലുപരി മറക്കാനാവാത്ത കുറേ നല്ല ഓര്‍മകളുടെ കാലം കൂടിയാണിത്. അതില്‍ പ്രധാനമായും സൗഹൃദം.

വെറും മൂന്നക്ഷരത്തില്‍ ചുരുങ്ങുന്ന ഒരു വാക്കല്ല സൗഹൃദം. ഒരുപാട് അര്‍ഥങ്ങളും ആഴങ്ങളുമുണ്ടതിന.് എനിക്കുമുണ്ട് ഒരുപാട് സൗഹൃദങ്ങള്‍... കളിചിരികളും പരിഭവങ്ങളും പങ്കുവയ്ക്കാനും സ്‌നേഹിക്കാനും വഴക്കുകൂടാനും ഒരുമിച്ച് നടക്കാനും ഒരേ പൊതിയില്‍ നിന്നും കഴിക്കാനും ഒക്കെ എന്റെ കൂടെയുള്ള സുഹൃത്തുക്കള്‍. സ്‌കൂള്‍ ജീവിതത്തില്‍ നിന്നും കലാലയജീവിതത്തിലേക്ക് വരുമ്പോള്‍ ആര്‍ക്കും തോന്നുന്ന അത്ഭുതം എനിക്കുമുണ്ടായിരുന്നു.

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി എന്നെപ്പോലെയുള്ള മറ്റനേകം കൂട്ടുകാരുടെയൊപ്പം ഞാനും കോളജിന്റെ പടികള്‍ കയറി. അന്ന് ആരാലും അറിയപ്പെടാതെ ഒറ്റയ്ക്കിരുന്ന എന്നെ ഇന്ന് ഞങ്ങളുടെ കോളജില്‍ അറിയാത്തവര്‍ ചുരുക്കമാണ്.

അതിന്റെ പ്രധാനകാരണങ്ങള്‍ എന്റെ വിശാലമായ സുഹൃത്ത് ബന്ധങ്ങളും പിന്നെ എന്റെ കോളജുമാണ്. അതില്‍ എടുത്തുപറയേണ്ടത് കോളജ് എന്‍.എസ്.എസ്. യൂണിറ്റ്. ഭൂരിഭാഗം ആളുകളെയും പോലെ പരിചയമുള്ളവരോട് നന്നായി സംസാരിക്കുമെന്നല്ലാതെ മറ്റൊന്നിനും എനിക്ക് ധൈര്യമില്ലായിരുന്നു.

എന്റെ അഭിപ്രായങ്ങള്‍ പറയാന്‍ പോലും ഞാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇന്ന് അതില്‍നിന്നും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കും. അതിന്റെ പിന്നിലുള്ള കാരണം നാഷണല്‍ സര്‍വീസ് സ്‌കീമും അതിന്റെ പ്രവര്‍ത്തനങ്ങളും പിന്നെ എന്റെ അധ്യാപകരുടെ പിന്തുണയുമാണ്.

ഇന്നിപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷവും അതുപോലെ വിഷമവും തോന്നുന്നു. ഇവിടെ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇപ്പോഴും ഞാന്‍ ആ പഴയ തൊട്ടാവാടി കുട്ടിയായിരുന്നേനെ.

ഒരുപാട് പാരമ്പര്യമൊന്നുമില്ലെങ്കിലും ഈ കോളജിലെ ഒരു വിദ്യാര്‍ഥിയെന്നനിലയില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അതേപോലെ ഈയൊരു വര്‍ഷം കഴിഞ്ഞാല്‍ ഈ സരസ്വതീക്ഷേത്രം വിട്ടിറങ്ങണമല്ലോ എന്ന വിഷമമവും ഉണ്ട്.എങ്കിലും എന്റെയീ കലാലയവുമായുള്ള ബന്ധവും അതിന്റെ സ്വാധീനവും, ഇവിടെനിന്നും ലഭിച്ച സൗഹൃദങ്ങളും എന്നും എന്റെ ഓര്‍മയിലുണ്ടായിരിക്കും.
------- മോനിഷ മോഹന്‍

ബാല്യമേ നിന്നിലേക്ക് തിരിഞ്ഞൊന്നു
നോക്കുമ്പോള്‍ ആവതില്ലെന്നറിഞ്ഞിട്ടും
ആശയാല്‍ എന്‍മനം കൊതിക്കുന്നു.
നിര്‍മലമായി വിടര്‍ന്നൊരു കാലത്തിനായ്
പ്രണയം മൊട്ടിട്ട കൗമാരവീഥിതന്‍
നൊമ്പരമെന്‍ മനതാരില്‍ പൂത്തുനില്‍പ്പൂ
അകലരുതേയെന്നോതിയ നിമിഷത്തില്‍
വേദനയെന്‍ നെഞ്ചകത്താഴ്ത്തി നീ മാഞ്ഞുപോയി...
സൗന്ദര്യത്തിന്‍ മുഖപടം മാറ്റി മനസിന്റെ
അടിത്തട്ടുപിളര്‍ന്നു വരുമീ ജീവിതമെന്ന
യാഥാര്‍ഥ്യത്തെ കണ്‍മുനയില്‍ യൗവ്വനമായി വന്നു.
നിശബ്ദമായ് മാറിയില്ല പാതകള്‍ മുന്നേറി നീങ്ങി.

രോമകൂപങ്ങള്‍ ചുക്കിച്ചുളിഞ്ഞു പേശികള്‍ മുറുകെപ്പിടിച്ചു
വാര്‍ധക്യമേ നീയെന്നിലേക്ക് ഓടിയണഞ്ഞുവല്ലോ
എനിക്ക് ഞാന്‍ മാത്രമായ് എരിഞ്ഞടങ്ങുമ്പോള്‍
അകലെനിന്നൊരാള്‍ മാടിവിളിച്ചെന്നെ.

സ്വസ്ഥമായി എല്ലാം മറന്ന് സ്വതന്ത്രമായ്
നീണ്ടൊരാനിദ്രയെന്‍ അരികത്തണഞ്ഞു
പിന്നിട്ടവഴിതന്‍ ഓര്‍മകള്‍ മാഞ്ഞു
മെല്ലെ ഉണരാതെയുറങ്ങുന്നു ഞാന്‍.
--------കാവേരി എസ്. പിള്ള

തെരുവിന്റെ മാതൃത്വം
നിറകുടം തുളുമ്പുന്ന സ്വപ്നങ്ങളുമായ്
കലാലയത്തിന്റെ പടവുകള്‍ താണ്ടി-
ഞാന്‍ കൂട്ടരുമൊത്ത് നീങ്ങുമ്പോള്‍
ആ മുഖമെന്നുള്ളില്‍ പതിക്കുന്നു
നീട്ടുന്നൊരാ കൈകളില്‍ നോക്കുവാന്‍ പോലും
ആവതില്ലാതെയെന്‍ ഹൃദയം തകരുന്നു.
ദൈന്യമാം ആ സ്ത്രീതന്‍ കണ്ണുകള്‍
ഒരുനേരത്തെ അന്നത്തിനായ് കേഴുന്നു.
കീറിയചേലകള്‍ തുന്നിച്ചേര്‍ത്ത്-
നഗ്നതമറയ്ക്കുമാ അമ്മതന്‍ നെഞ്ചകം
ഒരു നേര്‍ത്ത ചിത്രമായ് മനസിനെ
താളംതെറ്റിക്കുന്നൊരാ കാഴ്ച...
അരികില്‍ച്ചെന്ന് പലതുമോതുവാന്‍ തോന്നിയിട്ടുണ്ട്.
കഴിയാതെ പോയൊരാ നിര്‍ഭാഗ്യനിമിഷത്തെ
ഓര്‍ത്തു ഞാന്‍ കേണിടുന്നു.
ഒരുതുള്ളി കണ്ണുനീര്‍ അവര്‍ക്കായ്
പൊഴിക്കുന്നു...!!!
------- ശ്രീപ്രിയ ഗണേഷ്

Ads by Google
Saturday 29 Jul 2017 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW