Monday, October 22, 2018 Last Updated 35 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 02.45 PM

ഗൃഹങ്ങളിലേയും കച്ചവട സ്ഥാപനങ്ങളിലേയും ദോഷങ്ങള്‍ നീക്കി ഐശ്വര്യ സമൃദ്ധിയേകുന്ന ''സൗഭാഗ്യയന്ത്രം"

uploads/news/2017/07/130597/jyothi250717a.jpg

മഹാലക്ഷ്മിദേവിയുടെ പൂര്‍ണ്ണചൈതന്യം ആവാഹിച്ച് നിര്‍മ്മിക്കുന്ന യന്ത്രമാണ് സൗഭാഗ്യയന്ത്രം. അഥവാ ശ്രീസൂക്തയന്ത്രം. എത്ര ദോഷങ്ങള്‍ നിറഞ്ഞ ഭവനമായാലും സൗഭാഗ്യയന്ത്രം അവിടെ സ്ഥാപിച്ചു കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ആ ഗൃഹത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞുപോവുകയും സമ്പത്തും ആനന്ദവും കടന്നുവരികയും ചെയ്യും.

സന്തുഷ്ട ജീവിതമെന്ന് അര്‍ത്ഥമാക്കുന്നത് ഒരാളുടെ ജീവിതത്തിനുമേല്‍ ഐശ്വര്യം കളിയാടുന്ന അവസ്ഥയെയാണ്. ഐശ്വര്യമാകട്ടെ സൗഭാഗ്യ ദേവതയുടെ കൃപാകടാക്ഷവും.

ഒരു ഭവനം അല്ലെങ്കില്‍ വ്യാപാരസ്ഥാപനം നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അവിടെ ആദ്യം പ്രവേശിച്ച് കുടിയിരിക്കേണ്ടത് ലക്ഷ്മി ഭഗവതിയാണ്.

ദേവിയില്ലാത്തയിടം ചൈതന്യരഹിതമാണ്. അത്തരം സ്ഥാനങ്ങളില്‍ യാതൊരു തരത്തിലുള്ള സന്തോഷവും സമാധാനവും സാമ്പത്തികാഭിവൃദ്ധിയും ഉണ്ടാകുന്നില്ല.

മഹാലക്ഷ്മിദേവിയുടെ പൂര്‍ണ്ണചൈതന്യം ആവാഹിച്ച് നിര്‍മ്മിക്കുന്ന യന്ത്രമാണ് സൗഭാഗ്യയന്ത്രം. അഥവാ ശ്രീസൂക്തയന്ത്രം. എത്ര ദോഷങ്ങള്‍ നിറഞ്ഞ ഭവനമായാലും സൗഭാഗ്യയന്ത്രം അവിടെ സ്ഥാപിച്ചു കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ആ ഗൃഹത്തിലെ ദുരിതങ്ങള്‍ ഒഴിഞ്ഞുപോവുകയും സമ്പത്തും ആനന്ദവും കടന്നുവരികയും ചെയ്യും.

പഴയകാലത്ത് സൗഭാഗ്യയന്ത്ര സ്ഥാപനം നടത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായിരുന്നു. അത്തരം ഗൃഹങ്ങളിലെ സമൃദ്ധിയുടെ കഥകള്‍ കേട്ടു വളര്‍ന്നവരാണെങ്കിലും പുതുതലമുറക്കാര്‍ ഈ യന്ത്രത്തെക്കുറിച്ചും ഇതിന്റെ ഫലസിദ്ധിയെക്കുറിച്ചും തികച്ചും അജ്ഞരാണ്. അതുകൊണ്ടു തന്നെ സൗഭാഗ്യയന്ത്രത്തില്‍ നിന്നും ലഭിക്കേണ്ട ഐശ്വര്യങ്ങളൊന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നുമില്ല.

ഇദമേവ താമ്രപട്ടേ വിലിഖ്യ ജപ്ത്വാ ച സിക്ത സമ്പാതം,
സംസ്ഥാപ്യ ചാങ്കണാദൌ ലക്ഷ്മീമാവാഹ്യ സാധു സംപൂജ്യ,
ഭൂയഃ പരിവാരയുതാം ബലിം കുര്യാത് ഭൂതലേ സമീകൃത്യ,
യസ്മിന്നേവം ക്രിയതേ വര്‍ദ്ധന്തേ സര്‍വ്വസമ്പാദോ നിത്യം
പുത്രൈര്‍ദ്ദാരൈരിഷ്‌ടൈര്‍വ്വിഭവൈര്‍ദ്ധനൈസ്തഥൈവ
ധാനൈ്യശ്ച
നാഗൈ രഥൈസ്തുരം ഗൈര്‍വ്വൃഷഭൈര്‍ഗ്ഗോഭിശ്ച സംഖ്യയാ
ഹീനൈഃ
രമയന്തീ, ഗേഹേ അസ്മിന്‍ വിഹരന്ത്യ ഭക്തസംഭവാ ലക്ഷ്മീ,
കുലനാരീ ഭര്‍ത്താരം യഥാ സദാപ്യനപഗാമിനീ നത്യം.

ശ്രീസൂക്തയെന്ത്രമെന്നു പേരുള്ള ഈ സൗഭാഗ്യ യന്ത്രം ചെമ്പു തകിടില്‍ എഴുതി സമ്പാത സ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റത്തോ മറ്റു പ്രധാന സ്ഥലങ്ങളിലോ സ്ഥാപിക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂകുകയും ചെയ്യുക. ഇങ്ങനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാവിധ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിക്കുന്നതാകുന്നു.

മാത്രമല്ല പുത്രന്മാര്‍, ഭാര്യാസുഖം, സ്‌നേഹിതന്മാര്‍, മറ്റു വിഭവങ്ങള്‍, ധാന്യങ്ങള്‍, സ്വത്തുവകകള്‍, ധനം, സ്വര്‍ണ്ണം, സന്തോഷം, സമാധാനം മുതലായവ എന്നെന്നും അവിടെ നിലനില്‍ക്കുന്നതാണ്.

പതിവ്രതയായ സ്ത്രീ എങ്ങനെ ഭര്‍ത്താവിനെ ഒരിക്കലും വേര്‍പിരിയാതെ സംതൃപ്തിയോടെ ഇഷ്ടം നോക്കി ഉപചരിക്കുന്നുവോ അതുപോലെ ശ്രീഭഗവതി എപ്പോഴും ആ ഭവനങ്ങളില്‍ സന്തോഷത്തോടെ വിളയാടുന്നതാണ്.

യന്ത്രനിര്‍മ്മിതി


ശ്രീബീജം സാധ്യ സംയുക്തം കര്‍ണ്ണികായാം വിലിഖ്യ ച,
വസ്വാദിത്യ ദ്വ്യഷ്ടസംഖ്യ പത്രേഷ്വഥ യഥാക്രമം.
ശ്രീസൂക്ത സ്യാപ്യര്‍ദ്ധമര്‍ദ്ധ മൃചാമാലിഖ്യതദ്ബഹിഃ
''യഃ ശുചി പ്രയതോ ഭൂത്വേ'' ത്യൃചാ മാതൃകയാ തഥാഃ
സംവേഷ്ട്യ ച, ധരാബിംബ കോണേഷു ശ്രിയമാലിഖേത്
സ്‌നാതഃ ശുദ്ധാംബരധരഃ സമഭ്യര്‍ച്ച്യ ഹൃദാശ്രിയം.

ഒരു വൃത്തം, അഷ്ടദളം, ഒരു വൃത്തം, ദ്വാദശദളം, ഒരു വൃത്തം, ഷോഡശദളം, മൂന്നുവൃത്തം എന്നിങ്ങനെ യന്ത്രം വരയ്ക്കണം. ഏലസ്സിലടയ്ക്കാനുള്ള യന്ത്രം വരയ്ക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. സ്ഥലപരിമിതിമൂലം വൃത്തങ്ങള്‍ പുറത്തേക്ക് പോകുകയോ അപൂര്‍ണ്ണമാകുകയോ ചെയ്യരുത്.

ആദ്യത്തെ വൃത്തമദ്ധ്യത്തില്‍ 'ശ്രീം' എന്ന ലക്ഷ്മീ ബീജമന്ത്രവും സാദ്ധ്യനാമവും എഴുതുക. പിന്നീട് ആകെയുള്ള മുപ്പത്തിയാറ് ദളങ്ങളിലായി താഴെക്കൊടുത്തിരിക്കുന്ന ശ്രീ സൂക്ത മന്ത്രത്തിലെ ഓരോ അന്തം (വാക്യം) വീതം ക്രമത്തില്‍ എഴുതുക.

ശ്രീസൂക്തം


1. ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം
2. ചന്ദ്രാംഹിരണ്മയീം ലക്ഷ്മിം ജാതവേദോ മ ആവഹ
3. താം മ ആവഹ ജാതവേദോ ലക്ഷ്മീമനപഗാമിനീം
4. യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനുഹം
5. അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്തിനാദ പ്രബോധിനീം
6. ശ്രിയം ദേവീമുപാഹ്വയേ ശ്രീര്‍മ്മാദേവീ ജൂഷതാം
7. കാംസോസ്മിതാം ഹിരണ്യപ്രാകാരമാര്‍ദ്രാം ജ്വലന്തീം തൃപ്താം തര്‍പ്പയന്തീം
8. പത്‌മേസ്ഥിതാം പത്മവര്‍ണ്ണാം താമിഹോപാഹ്വയേശ്രിയം
9. ചന്ദ്രാം പ്രഭാസാം യശസാം ജ്വലന്തീം ശ്രിയം ലോകേ ദേവ ജുഷ്ടാമുദാരാം
10. താംപത്മിനീമിം ശരണമഹം പ്രപദ്യേ അലക്ക്ഷമീം മേ നശ്യതാം ത്വം വൃത്തേ
11. ആദിത്യവര്‍ണ്ണേ തപസോധിജാതോ വനസ്പതി സ്തവവൃക്ഷോഥബില്വഃ
12. തസ്യഫലാനി തപസാ നുദന്തു മായാന്തരായാ ശ്ച ബാഹ്യാ അലക്ഷ്മിഃ
13. ഉപൈതു മാം ദേവ സഖഃ കീര്‍ത്തിശ്ച മണിനാസഹ
14. പ്രാദുര്‍ഭൂതോസ്മി രിഷ്‌ട്രേസ്മിന്‍ കീര്‍ത്തിമൃദ്ധിം ദദാതുമേ
15. ക്ഷുല്‍പിപാസാമലാം ജ്യേഷ്ഠാമലക്ഷമീം നാശയാമ്യഹം
16. അഭൂതിമസമൃദ്ധിം ച സര്‍വ്വാന്‍ നിര്‍ണു ദ മേ ഗൃഹാന്‍
17. ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യജുഷ്ടാം കരീഷിണീം
18. ഈശ്വരീം സര്‍വ്വഭൂതാനാം താമിഹോപാഹ്വയേ ശ്രിയം
19. മനസഃ കാമമാകുതീം വാചസ്സത്യമശീമഹി
20. പശൂനാം രൂപമന്യസ്യമയി ശ്രീ ശ്രയതാം യശഃ
21. കര്‍ദ്ദമേന പ്രജാഭൂതാമയി സംഭവ കര്‍ദ്ദമ
22. ശ്രിയം വാസ യ മേ കാലേ മാതരം പത്മമാലിനീം
23. ആപസ്‌സൃജന്തു സ്‌നിഗ്ധാനി ചിക്ലീത വസ മേ ഗൃഹേ
24. നി ച ദേവീം മാതരം ശ്രിയം വാസയ മേ കലേ
25. ആര്‍ദ്രാം പുഷ്‌ക്കരിണീം പുഷ്ടിം സുവര്‍ണ്ണാം ഹേമമാലിനീം
26. സൂര്യാം ഹിരണ്മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
27. ആര്‍ദ്രാം യഃ കരിണീം യഷ്ടിം പിംഗളാം പത്മമാലിനീം
28. ചന്ദ്രാം ഹിരണ്മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
29. താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനീം
30. യസ്യാ ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോശ്വാന്‍ വിന്ദേയം പുരുഷാനഹം
31. യാലക്ഷ്മീ സിന്ധുസംഭവാ ഭൂതധേനുഃ പുരുവസൂഃ
32. പത്മാവിശ്വാ വസുര്‍ദ്ദേവീ സദാനോ ജൂഷതാം ഗൃഹം
33. പത്മാനനേ പത്മ ഊരൂ പത്മാക്ഷീ പത്മസംഭവേ
34. തമേ ഭജ സ്വപത്മാക്ഷീ യേന സൗഖ്യം ഉഭാമ്യഹം
35. അശ്വദായീ ഗോദായീ ധനദായീ ദദാതു മേ
36. ധനം മേ ദദതാം ദേവി ദിവി ദേവീ മനീഷിണാം.
ഇത്രയും എഴുതിയതിനുശേഷം ഒന്നാമത്തെ വീഥിവൃത്തത്തില്‍

''യഃ ശുചിഃ പ്രയതോ ഭൂത്വാ
ജൂഹുയാദാജ്യ മന്വഹം
ശ്രീയമഷ്ടാദശര്‍ചം തു
ശ്രീകാമഃ സതതം ജപേത്''

എന്നുള്ള ശ്രീമന്ത്രം എഴുതണം. രണ്ടാമത്തെ വീഥിവൃത്തത്തില്‍ മാതൃകാക്ഷരങ്ങളെഴുതുക. ഒടുവില്‍ ഭൂപുര കൊണുകളില്‍ ശ്രീം എന്ന ബീജാക്ഷരവുമെഴുതി യന്ത്രം പൂര്‍ത്തിയാക്കുക.

യന്ത്രരചന നടത്തുന്ന സാധകന്റെ അറിവിലേക്ക്


1. സൗഭാഗ്യയന്ത്ര രചന മഹായന്ത്ര രചനയ്ക്ക് വേണ്ടുന്ന പാടവത്തോടു കൂടിയാണ്. അതുകൊണ്ടുതന്നെ തോന്നുന്നവര്‍ക്കെല്ലാം ഈ യന്ത്രം നിര്‍ദ്ദേശിക്കരുത്.
2. ദേവ്യുപാസനയുള്ള ഒരു കര്‍മ്മിയാകണം യന്ത്രരചന നിര്‍വ്വഹിക്കേണ്ടത്.
3. ശ്രീസൂക്തംകൊണ്ട് 108 ഹോമമെങ്കിലും ചെയ്തിരിക്കണം.
4. പരിപൂര്‍ണ്ണ വ്രതത്തോടെ മാത്രമേ യന്ത്രം രചിക്കാവൂ.
5. യന്ത്ര രചനയ്ക്ക് മുമ്പ് ദേവീ ഭാഗവതം പാരായണം ചെയ്യണം.
6. ദേവിയെ ആവാഹിച്ച് വിധിയാംവണ്ണം വച്ചു നേദ്യപൂജകള്‍ ചെയ്യാന്‍ കഴിവുള്ളയാളാകണം.
7. യന്ത്രരചന കാഠിന്യമുള്ളയാകയാല്‍ ഭക്തിയും ക്ഷമയും ഉണ്ടാകണം.
8. യന്ത്രം ആര്‍ക്കുവേണ്ടിയാണോ തയാറാക്കുന്നത് അയാളുടെ കുടുംബത്തിനും അയാള്‍ക്കും വേണ്ടി നിറഞ്ഞ മനസ്സോടെ പ്രാര്‍ത്ഥിക്കണം.
9. പുത്രഭാഗ്യം, ധനധാന്യസമൃദ്ധി ഇവയ്ക്കുവേണ്ടി പ്രത്യേകം യന്ത്രരചന നടത്തുമ്പോള്‍ ധനലക്ഷ്മി സന്താനലക്ഷ്മി മന്ത്രങ്ങള്‍ കൊണ്ടും അര്‍ച്ചന നടത്തണം.

സൗഭാഗ്യയന്ത്രം ഏലസ്സിലാക്കി അണിയുന്നതിന്


സൗഭാഗ്യയന്ത്രം ഏലസ്സിലാക്കി ശരീരത്തില്‍ (അരയില്‍ ധരിക്കരുത്) ധരിക്കുന്നത് ഐശ്വര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയാക്കുന്നു.

ശ്രീസൂക്തയന്ത്രമേതത്തു ധാരയേദ് യോ യഥാവിധി
പുത്രാരോഗ്യധരാധാന്യധന ഗോസസ്യ ശാലിനീം
ലബ്ദ്വാതിബഹുളാം ലക്ഷ്മീ ജീവേത് സ ശരദാം ശതം
അതിപ്രീതാ രമാതസ്യ സര്‍വ്വാഭീഷ്ടാം ദദാതി ച

ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധി പ്രകാരം എഴുതി ഭക്തി പുരസ്സരം ധരിക്കുന്നതാകയാല്‍ പുത്രസമ്പത്ത്, ആരോഗ്യം, ഭൂമിലാഭം, സ്വര്‍ണ്ണം, ധനപുഷ്ടി, കര്‍മ്മരംഗത്തെ നേട്ടം, മികച്ചജോലി, നല്ല സുഹൃത്തുക്കള്‍, സുഖദാമ്പത്യം മുതലായ ഐശ്വര്യങ്ങള്‍ കൈവരുന്നതാണ്. ഉത്തമനായ കര്‍മ്മിയെക്കൊണ്ട് തയ്യാര്‍ ചെയ്യിക്കുന്ന സൗഭാഗ്യയന്ത്രം അയാളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരണം മാത്രം ധരിക്കുക.

സൗഭാഗ്യയന്ത്രം ധരിച്ച് ചുവടെ കൊടുത്തിരിക്കുന്ന മന്ത്രങ്ങള്‍ നിത്യവും 108 ഉരു ചൊല്ലിയാല്‍ ലഭിക്കുന്ന ഫലങ്ങള്‍:-

ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ വഴക്കുകള്‍ മാറുവാന്‍


'ഓം സര്‍വ്വഭൂതഹിതപ്രദായൈ നമഃ'

കടങ്ങള്‍ മാറാന്‍


'ഓം ധന്യായൈ നമഃ'
'ഓം ദാരിദ്ര്യനാശിനൈ്യ നമഃ'
'ഓം ഹിരണ്യപ്രാകാരായൈ നമഃ'

കലകളിലെ മികവിന്


'ഓം പത്‌മോഭവായൈ നമഃ'
ഓം കലാവതൈ്യ നമഃ
ഓം പത്മ സുന്ദരൈ്യ നമഃ

അംഗീകാരത്തിന്


'ഓം ത്രികാലജ്ഞാന സമ്പന്നായൈ നമഃ'

ഉന്മേഷവും പ്രസരിപ്പും ലഭിക്കുന്നതിന്


'ഓം പ്രസന്നാക്ഷൈ്യ നമഃ'
'ഓം ആഹ്‌ളാദജനനൈ്യ നമഃ'
ഓം സുപ്രസന്നായൈ നമഃ'

കോപം മാറുന്നതിന്


'ഓം ബില്വനിലയായൈ നമഃ
ഓം വസുന്ധരായൈ നമഃ
ഓം ശാന്തായൈ നമഃ
ഇവകള്‍ ചൊല്ലിയ ശേഷം ഭൂമിതൊട്ടു വന്ദിക്കുന്നത് ഉത്തമമാണ്.

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം
രതീഷ് ജെ. അയ്യര്‍

Ads by Google
Tuesday 25 Jul 2017 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW