Saturday, November 25, 2017 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 05.01 PM

സംവരണമല്ല കാരണം താങ്കള്‍ക്ക് മാര്‍ക്ക് കുറഞ്ഞതാണ് അഡ്മിഷന്‍ കിട്ടാത്തത്: വിടി ബല്‍റാം

VT Balram, anti reservation

കോട്ടയം: സംവരണം മൂലമാണ് തനിക്ക് അഡ്മിഷന്‍ ലഭിക്കാതിരുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കൗമാരക്കാരന് വിടി ബല്‍റാം എംഎല്‍എയുടെ മറുപടി. ലിജോ ജോയ് എന്ന കൗമാരക്കാരനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സംവരണമുള്ളവര്‍ക്ക് എത്ര മാര്‍ക്ക് കുറഞ്ഞാലും അഡ്മിഷന്‍ ലഭിക്കുമെന്നും തനിക്ക് സംവരണമില്ലാത്തതിനാല്‍ അഡ്മിഷന്‍ ലഭിച്ചില്ലെന്നുമാണ് ഇയാളുടെ ആരോപണം.

എന്നാല്‍ സംവരണമല്ല, ഉയര്‍ന്ന മാര്‍ക്ക് തന്നെയാണ് അഡ്മിഷന്‍ ലഭിക്കുന്നതിലെ പ്രധാന മാനദണ്ഡമെന്ന് ബല്‍റാം പറഞ്ഞു. ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടില്ല. താങ്കളുടെ സമുദായത്തിന് കേരളത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ. അതിന്റെ മൂന്നിരട്ടി സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് നോക്കിയാണ് അഡ്മിഷന്‍ നടത്തുന്നതെന്നും ബല്‍റാമിന്റെ മറുപടി പോസ്റ്റില്‍ വ്യക്തമാക്കി.

Ads by Google
TRENDING NOW