Monday, July 24, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Monday 17 Jul 2017 04.36 PM

അനുമതി തേടിയില്ല; എം.എല്‍.എമാരുടെ മൊഴിയെടുത്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി

മുന്‍കൂര്‍ അനുമതി വാങ്ങുക തുടങ്ങിയ നടപടക്രമങ്ങള്‍ പാലിക്കാതെ മൊഴിയെടുത്തതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.
speaker, mla

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം.എല്‍.എമാരുടെ മൊഴിയെടുത്ത അന്വേഷണ സംഘത്തിന്റെ നടപടിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അതൃപ്തി. മുന്‍കൂര്‍ അനുമതി വാങ്ങുക തുടങ്ങിയ നടപടക്രമങ്ങള്‍ പാലിക്കാതെ മൊഴിയെടുത്തതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ഇതു സംബന്ധിച്ച് ഡി.ജി.പിയെ സ്പീക്കര്‍ അതൃപ്തി അറിയിച്ചേക്കും. ചീഫ് മാര്‍ഷലോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സ്പീക്കറുടെ ഓഫീസ് തേടി.

അന്‍വര്‍ സാദത്ത്, മുകേഷ്, പി.ടി തോമസ് എന്നിവരുടെ മൊഴിയെടുക്കാനാണ് പോലീസ് ഇന്ന് തിരുവനന്തപുരത്തെത്തിയത്. അന്‍വറിനെയും മുകേഷിനെയും എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴിയെടുത്തത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്പീക്കറുടെ ഓഫീസ് വിവരം തിരക്കിയപ്പോള്‍ പോലീസ് മുകേഷിന്റെ മൊഴിയെടുക്കുകയായിരുന്നു. ഇതോടെ പി.ടി തോമസിന്റെ മൊഴിയെടുക്കുന്നത് മാറ്റിവയ്ക്കാനും ഓഫീസ് നിര്‍ദേശിച്ചു. നടപടിക്രമം പാലിച്ച് 21ന് പി.ടി തോമസിന്റെ മൊഴി എടുക്കാം.

ക്രിമിനല്‍ നടപടി ചട്ടപ്രകാരം എം.എല്‍.എ ഹോസ്റ്റലിലും പരിസരത്തുമെത്തി എം.എല്‍.എമാരുടെ മൊഴിയെടുക്കാന്‍ സ്പീക്കറുടെ മൂന്‍കൂര്‍ അനുമതി തേടണം.

Ads by Google
Monday 17 Jul 2017 04.36 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW