Friday, September 22, 2017 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 02.23 PM

ഉദ്ദിഷ്ടസിദ്ധിക്ക് രാമായണ പാരായണം

uploads/news/2017/07/128412/jyothi170717a.jpg

പാരായണക്രമം വളരെ ലളിതമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്നതേയുള്ളൂ. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക.

വിളക്കു കത്തിച്ചുവച്ച് വായിക്കുന്നതാണ് ഉത്തമം. നിര്‍ബന്ധമില്ല എന്നത് മറ്റൊരു വസ്തുത. ഗണപതി സരസ്വതി വന്ദനങ്ങള്‍ക്കുശേഷം രാമായണം വായിച്ചുതുടങ്ങാം.

രാമായണ മാസo ആദര്‍ശ ശുദ്ധിയുടെയും നിര്‍മ്മല വ്യക്തിത്വത്തിന്റെയും മൂര്‍ത്തീഭാവമായ ശ്രീരാമചന്ദ്രന്റെയും സീതാദേവിയുടെയും കഥകള്‍ നാം ഭക്തിപൂര്‍വ്വര്യം നിഷ്ഠയോടെയും പാരായണം ചെയ്യുന്ന കാലം.

രാമായണ പാരായണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, സമ്പ്രദായങ്ങള്‍, അതു സംബന്ധമായ വിവിധ അനുഷ്ഠാനങ്ങള്‍, അതിന്റെ ഫലശ്രുതികള്‍ ഇവയെല്ലാമാണ് നാം ഇവിടെ പരിശോധിക്കുന്നത്.

വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ അനന്യ വിശുദ്ധിയുടെയും നൈതിക ബോധത്തിന്റെയും പ്രതീകമാകുന്നു ശ്രീരാമചന്ദ്രന്‍. രാമഭക്തിക്ക് മറ്റെല്ലാ ആരാധക ഭാവങ്ങളില്‍ നിന്നും വേറിട്ട് ഒരു സൗന്ദര്യമുണ്ട്.

സംശുദ്ധിയുടെയും കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പശ്ചാത്തലം രാമസേവയിലെവിടെയും കാണാം. അതുകൊണ്ടുതന്നെ മനുഷ്യനെ ജീവിതത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കുവാന്‍ പര്യാപ്തമാണ് രാമപൂജ.

പാരായണക്രമം വളരെ ലളിതമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്നതേയുള്ളൂ. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക. വിളക്കു കത്തിച്ചുവച്ച് വായിക്കുന്നതാണ് ഉത്തമം.

നിര്‍ബന്ധമില്ല എന്നത് മറ്റൊരു വസ്തുത. ഗണപതി സരസ്വതി വന്ദനങ്ങള്‍ക്കുശേഷം രാമായണം വായിച്ചുതുടങ്ങാം. ഒരുമാസംകൊണ്ട് വായിച്ചു തീരത്തക്കവിധം പേജുകള്‍ ക്രമീകരിച്ചു വായിച്ചുപോകുക.

സംശുദ്ധമായ അക്ഷരസ്ഥുടതയും സുന്ദരമായ ഭാഷാ വികസനവും രാമായണ പാരായണത്തിന്റെ മറ്റൊരു പ്രായോഗിക വശമാകുന്നു. പ്രത്യേകിച്ച് മലയാളം പഠിക്കുന്ന കുട്ടികള്‍ രാമായണം വായിക്കുന്നത് അപൂര്‍വ്വമായ ഭാഷാ വൈദഗ്ധ്യം നല്‍കുമെന്നതില്‍ സംശയമില്ല.

രാമായണത്തിന്റെ വ്യത്യസ്തമായ ഭാഗങ്ങള്‍ വായിക്കുന്നത് ചില പ്രത്യേകമായ ഫലങ്ങള്‍ നല്‍കുമെന്നതാണ് മറ്റൊരു വസ്തുത. നിത്യപാരായണഭാഗം പതിവുപോലെ വായിച്ചു തീര്‍ന്നതിനുശേഷം വേണം ഉദ്ദിഷ്ടകാര്യസിദ്ധിക്കുവേണ്ടിയുള്ള പാരായണം നടത്തേണ്ടത്.

വിളക്കുകൊളുത്തിവച്ച് നിര്‍ദ്ദിഷ്ടസംഖ്യ പാരായണം ചെയ്യേണ്ടതുണ്ട്.പുത്രകാമേഷ്ടിയാഗഭാഗം ദിവസം 3 തവണ വീതം ഒരുമാസം വായിച്ചാല്‍ സല്‍സന്താനലാഭം ഫലമാകുന്നു. വിശ്വാമിത്രന്റെ യാഗരക്ഷ പാരായണം ചെയ്താല്‍ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും മറ്റു വിപത്തുകളില്‍നിന്നും രക്ഷയാണ് ഫലം.

താടകാവധം എന്ന ഭാഗം വായിക്കുന്നത് ശത്രുദോഷ നിവാരണകരമാകുന്നു. നിത്യേന നാല് തവണ വായിക്കുന്നത് വളരെ വേഗം ഫലം നല്‍കും.

അഹല്യാസ്തുതി ദിവസവും പാരായണം ചെയ്യുന്നത് സര്‍വ്വാഭീഷ്ട സിദ്ധി നല്‍കുന്നതാണ്. സീതാ സ്വയംവരം പാരായണം ചെയ്യുന്നത് അഭീഷ്ട വിവാഹപ്രാപ്തി നല്‍കുന്നതാണ്.

ലക്ഷ്മണോപദേശം പാരായണം ചെയ്യുന്നത് ദുഃഖങ്ങള്‍ ശമിപ്പിക്കും. ആത്മജ്ഞാനം നേടിത്തരും. രാമസീതാതത്ത്വം എന്ന ഭാഗം വായിച്ചാല്‍ ദാമ്പത്യസൗഖ്യവും ജ്ഞാനവും കൈവരിക്കുന്നതാണ് ദശരഥ ചരമം വായിക്കുന്നത് പിതൃക്കള്‍ക്ക് ശാന്തി നല്‍കുന്നതാണ്.

നിത്യേന 2 തവണ വായിക്കണം. ഭരതരാഘവ സംവാദം എന്ന ഭാഗം വായിക്കുന്നത് സഹോദരങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ശമിപ്പിക്കും. മഹാരണ്യ പ്രവേശം യാത്ര പുറപ്പെടുമ്പോള്‍ പാരായണം ചെയ്യുന്നത് ഉത്തമമാണ്.

ക്ലേശങ്ങള്‍ പരിഹരിക്കും. വിരാധവധം വായിക്കുന്നത് ഉഗ്ര ശത്രുതാ ദോഷപരിഹാരമാകുന്നു. മൂന്ന് തവണ വായിക്കുക. അഗസ്ത്യസ്തുതി വായിച്ചാല്‍ സര്‍വ്വകാര്യസിദ്ധിയും മുക്തിയും ഫലമാകുന്നു.

ജടായു സംഗമം വായിക്കുന്നത് സുഹൃദ് സമാഗമം നല്‍കുന്നതാണ്. ലക്ഷ്മണോപദേശം ആത്മജ്ഞാനകരമാകുന്നു. മാരീച നിഗ്രഹം ശത്രുജയം നല്‍കുന്ന ഫലമാണ്. ഹനുമല്‍ സമാഗമം അത്യന്തം മംഗളകരമായ ഭാഗമാകുന്നു. ഇത് നിത്യേന വായിച്ചാല്‍ ലക്ഷ്യങ്ങള്‍ നേടുവാനാകുന്നതാണ്.

ബാലിവധം നിത്യേന മൂന്ന് തവണ വായിച്ചാല്‍ കഠിന ശത്രുദോഷങ്ങള്‍ തീര്‍ന്നുപോകുന്നതാണ്. സുഗ്രീവ രാജ്യാഭിഷേകം നിത്യവും 5 തവണ വായിച്ചാല്‍ ഉന്നത സ്ഥാനലബ്ധി ഫലമാകുന്നു. രാഷ്ട്രീയക്കാര്‍ നിത്യേന വായിക്കേണ്ട ഭാഗമാണ് ഇത്.

ഹനുമല്‍ സുഗ്രീവ സംവാദം എന്ന ഭാഗം വായിച്ചാല്‍ ചിന്താക്കുഴപ്പങ്ങള്‍ മാറിക്കിട്ടുന്നതാണ്.സീതാന്വേഷണ ഉദ്യോഗം എന്ന ഭാഗം വായിച്ചാല്‍ ദീര്‍ഘനാളായി ചിന്തിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കിട്ടുന്നതാണ്.

സ്വയംപ്രഭാഗതി എന്ന ഭാഗം ഉത്തമമായ മനഃശാന്തി നല്‍കുന്നതാണ്. സമ്പാതി വാക്യം എന്ന ഭാഗം പതിവായി വായിച്ചാല്‍ കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ്.

സമുദ്രലംഘനം എന്ന ഭാഗം പതിവായി മൂന്നു പ്രാവശ്യം വായിച്ചാല്‍ അസാദ്ധ്യകാര്യങ്ങള്‍ സാധിക്കുകയെന്നതാണ് ഫലം. സീതാ സന്ദര്‍ശനം എന്ന ഭാഗം വായിച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധി ഫലമാകുന്നു.

ദിവസവും മൂന്നുപ്രാവശ്യം വായിക്കണം. ലങ്കാമര്‍ദ്ദനം എന്ന ഭാഗം വായിച്ചാല്‍ അനേക ശത്രുക്കളെ ജയിച്ച് ലക്ഷ്യപ്രാപ്തികൈവരിക്കാനാകും. കേസു വ്യവഹാരങ്ങള്‍ വിജയിക്കും. ലങ്കാദഹനം എന്ന ഭാഗം വായിച്ചാലും ഫലം ഇതുതന്നെ. സകല ശത്രുക്കളെയും ജയിച്ച് മുന്നേറുന്നതിന് സാധിക്കുന്നതാണ്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഉചിതമായ പാരായണ ഭാഗമാണ് ഇത്. വലിയ കാര്യങ്ങള്‍ക്കായി യാത്ര തിരിക്കുമ്പോള്‍ 'യുദ്ധയാത്ര' എന്ന ഭാഗം വായിച്ചിട്ടുപോയാല്‍ കാര്യസിദ്ധി ഉറപ്പായിക്കാണുന്നു.

വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ എന്ന ഭാഗം വായിച്ചാല്‍ ആപത്തുകളില്‍നിന്നും ഭഗവദ് സംരംക്ഷണം ഫലമാകുന്നു. വലിയ പ്രതിസദ്ധികളിലും ലക്ഷ്യങ്ങളിലും കാര്യസിദ്ധി കൈവരിക്കുന്നതിന് സേതുബന്ധനം എന്ന ഭാഗം മൂന്ന് പ്രാവശ്യം വായിക്കുക. നാരദസ്തുതി എന്ന ഭാഗം വായിച്ചാല്‍ സകലകാര്യ വിജയമാണ് ഫലം.

അതികായവധം, മേഘനാദവധം, തവണവധം എന്നീ ഭാഗങ്ങള്‍ ശത്രുജയം നല്‍കുന്നതാണ്. ദിവ്യൗഷധഫലം എന്ന ഭാഗം വായിക്കുന്നത് രോഗശാന്തി നല്‍കും. നിത്യേന മൂന്ന് തവണ വായിക്കണം. അഭിഷേകം വായിക്കുന്നത് സര്‍വ്വാഭീഷ്ടപ്രദമാകുന്നു.

അഭീഷ്ട കാര്യങ്ങള്‍ക്കായുള്ള പാരായണം തുടരുമ്പോള്‍ തന്നെ നിത്യപാരായണം കൃത്യമായി മുന്നോട്ടുകൊണ്ടുപോകുക. കര്‍ക്കടകമാസം തീരുന്ന ദിവസം തന്നെ പട്ടാഭിഷേകം വായിച്ച് തീര്‍ക്കേണ്ടതാണ്. മുമ്പുപറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ച് വേണ്ടത് ചെയ്യുക.

വലിയ പ്രയാസങ്ങള്‍ കൂടാതെ ലഘുവായ അനുഷ്ഠാന ക്രമങ്ങള്‍ പാലിച്ചുകൊണ്ട് നേടാവുന്ന വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ് രാമായണ പാരായണ യജ്ഞം. ഏവരും കൃത്യമായി ഈ കര്‍ക്കടകത്തില്‍ രാമായണമാസം ആചരിക്കുന്നത് നന്നായിരിക്കും.

ശരിയായ രീതിയില്‍ സ്ഥുടമായ ശബ്ദത്തില്‍ അക്ഷരത്തെറ്റു കൂടാതെ ശുദ്ധിയോടെ വായിക്കാന്‍ ശീലിക്കുക. തുടക്കത്തില്‍, ശീലമില്ലാത്തവര്‍ക്ക് ഇതു ബുദ്ധിമുട്ടാകാം. പിന്നീട് മാറിക്കൊള്ളുന്നതാണ്. നിരന്തര പാരായണത്തിലൂടെ സുന്ദരമായ ഭാഷാകഴിവുകള്‍ വികസിക്കുന്നതുമാകുന്നു.

ഏവര്‍ക്കും ശ്രീരാമദേവന്റെ അനുഗ്രഹം ലഭിക്കുമാറാകട്ടെ. രാമായണ പാരായണത്തിനിരിക്കുമ്പോള്‍ മനസ്സുകൊണ്ട് ഹനുമാന്‍ സ്വാമിയെ പ്രണമിച്ച് ചെയ്യുന്നതായാല്‍ സര്‍വ്വകാര്യവും ശുഭമായിത്തീരുന്നതാണ്.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW