Friday, September 22, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 02.19 PM

സൗദിയില്‍ കൃഷി തൊഴിലാളികൾക്കും ഇടയന്മാർക്കും വിസാ നിയന്ത്രണത്തിൽ ഇളവ്

uploads/news/2017/07/128409/gulf170717d.jpg

റിയാദ് : സൗദിയില്‍ കൃഷി തൊഴിലാളികളെയും ഇടയന്മാരെയും റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് ഇനി കൂടുതൽ കാലം കാത്തിരിക്കേണ്ടതില്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വേഗത്തിൽ വിസ അനുവദിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു.

സ്വകാര്യ മേഖലക്ക് ആവശ്യമായ വിദേശ തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതിന് കർശന വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥയിൽ നിന്ന് ഇടയന്മാരെയും കൃഷി തൊഴിലാളികളെയും ഒഴിവാക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

കാലി വളർത്തലും കൃഷിയും ഉപജീവനമായി സ്വീകരിച്ച സൗദികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവർക്ക് വിസ അനുവദിക്കുന്നത് എളുപ്പമാക്കുന്നതിനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

അടുത്ത കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ വ്യവസ്ഥ അനുസരിച്ച് സ്വകാര്യ മേഖലയിൽ ലഭ്യമായ മുഴുവൻ തൊഴിലവസരങ്ങളെയും കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേയിൽ (താഖാത്ത്) പോർട്ടലിൽ പരസ്യപ്പെടുത്തൽ നിർബന്ധമാണ്.

സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലവസരങ്ങളും സൗദികൾക്ക് അവകാശപ്പെട്ടതാണെന്ന കാഴ്ചപ്പാടിൽ ഊന്നിയാണ് ഈ വ്യവസ്ഥ നടപ്പാക്കിയത്.

നിശ്ചിത കാലം പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടും ഈ തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിന് സന്നദ്ധരായി യോഗ്യരായ സൗദി ഉദ്യോഗാർഥികൾ മുന്നോട്ടുവരാത്ത പക്ഷം മാത്രമാണ് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കുക.

ഇതുമൂലം തൊഴിൽ വിസകൾ ലഭിക്കുന്നതിനും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏറെ കാത്തിരിക്കേണ്ടിവരികയാണ്.

സൗദികൾക്ക് സ്വീകാര്യമല്ലാത്ത ചില തൊഴിലുകളെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കണമെന്ന് സ്വകാര്യ വ്യവസായികൾ പലതവണ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

സൗദികൾ സ്വീകരിക്കുന്നതിന് കൂട്ടാക്കാത്ത തൊഴിലുകളാണ് കൃഷി, ഇടയ ജോലികൾ. ഈ വസ്തുത കണക്കിലെടുത്താണ് വിസ അനുവദിക്കുന്നതിനു മുമ്പായി താഖാത്ത് പോർട്ടലിൽ തൊഴിലവസരങ്ങളെ കുറിച്ച് പരസ്യപ്പെടുത്തി നിശ്ചിത കാലം കാത്തിരിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് കാലിവളർത്തൽ, കൃഷി മേഖലാ തൊഴിലുടമകളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒഴിവാക്കിയതെന്നാണ് കരുതുന്നത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Monday 17 Jul 2017 02.19 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW