Saturday, April 21, 2018 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 02.09 PM

'വേദന ചോദിച്ചു വാങ്ങി ഞാന്‍ അമ്മയായി' - മീരാ വാസുദേവ്

uploads/news/2017/07/128407/Weeklymeeravasudave.jpg

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രൂപത്തിലും ഭാവത്തിലും പുതുമകള്‍ ഒളിപ്പിച്ചുകൊണ്ട് മീരയെത്തുന്നു

മുംബൈയിലെ തമിഴ് ബ്രാഹ്മണകുടുംബത്തില്‍ നിന്ന് മീരയെന്ന പെണ്‍കുട്ടി സിനിമയിലെത്തിയത് വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചുതന്നെയാണ്.

അഭിനയം മോശമെന്നു പറഞ്ഞ് ഓഡിഷനില്‍ നിന്ന് ഔട്ടാക്കിയപ്പോഴും മനസ് മടുക്കാതെ, നടിയാകണമെന്ന ലക്ഷ്യത്തില്‍ അവള്‍ ഉറച്ചുനിന്നു.

എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നാലോളം ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും 'കഴിവില്ലാത്തവള്‍' എന്ന് വിശേഷിപ്പിച്ചവരുടെ വായടിപ്പിച്ചുകൊണ്ട് മികച്ച അഭിനേത്രിയായി മാറുകയും ചെയ്തു മീരാ വാസുദേവ്.

തന്മാത്രയെന്ന ഒരൊറ്റ സിനിമ മതി, ഈ നടിയുടെ അഭിനയപ്രാവീണ്യം മലയാളികള്‍ക്കു ബോധ്യപ്പെടാന്‍.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ രമേശിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായി അഭിനയിച്ച മീരയ്ക്ക് അന്ന് 23 വയസ് മാത്രമായിരുന്നു.
തന്മാത്രയ്ക്കു ശേഷം വേറെയും സിനിമകള്‍ ചെയ്തിരുന്നെങ്കിലും ഇടയ്‌ക്കെപ്പോഴോ മലയാള സിനിമയ്ക്ക് ഒരു ബ്രേക്ക് നല്‍കി.

മലയാളഭാഷയെ സ്‌നേഹിച്ച മീരയ്‌ക്കെന്തു പറ്റിയെന്ന് അപ്പോള്‍ പലരും അന്വേഷിച്ചു. സോഷ്യല്‍ മീഡിയകളില്‍ പലതരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ആരുമത് ഗൗനിച്ചില്ല.

എന്നാലിതാ ആറു വര്‍ഷങ്ങള്‍ക്കു ശേഷം 'ചക്കരമാവിന്‍ക്കൊമ്പത്തി'ലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു മീരാ വാസുദേവ്.

ഒരിടവേളയ്ക്കുശേഷം വീണ്ടും?


അതേ... (ചിരിക്കുന്നു) ചക്കരമാവിന്‍കൊമ്പത്ത് എന്ന സിനിമയിലൂടെ ഞാന്‍ തിരിച്ചുവരികയാണ്. സ്വാര്‍ത്ഥമതിയായ ലൂസി തോമസിന്റെ ആഗ്രഹങ്ങള്‍ നടപ്പാക്കണമെന്ന ചിന്തയില്‍ സ്വന്തം മകനെയും അവന്റെ ആവശ്യങ്ങളെയും ത്യജിക്കുന്ന ഒരു ബിസിനസ് വുമണിനെയാണ് ഞാനവതരിപ്പിക്കുന്നത്.

ചിത്രം കാണുന്ന ഏതൊരാളും എന്നെ നെഗറ്റീവായിട്ടാകും മനസില്‍ സ്വീകരിക്കുക. എന്നാല്‍ 'ലൂസിതോമസ്' എന്ന ക്യാരക്ടറിനെ ഞാന്‍ വളരെ പോസിറ്റീവായിട്ടാണു കാണുന്നത്. ജോലിചെയ്യുന്ന എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ചിത്രമാണിത്.

യഥാര്‍ത്ഥ ജീവിതത്തില്‍ മൂന്നു വയസുകാരനായ ഒരു കുട്ടിയുടെ അമ്മയാണു ഞാന്‍. സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കേരളത്തിലേക്കു വരേണ്ടതിനാല്‍ മകനെ മുംബൈയിലുള്ള എന്റെ അച്ഛനമ്മമാരുടെ പക്കലേല്‍പ്പിച്ചു.

ഭര്‍ത്താവുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നു. ഈ അവസ്ഥയില്‍ മകന്‍ അരിഹയുടെ അച്ഛനും അമ്മയുമെല്ലാം ഞാന്‍ തന്നെയാണ്.

മുംബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ എന്റെ മനസുനിറയെ ടെന്‍ഷനായിരുന്നു. ഞാന്‍ ചെയ്തതു തെറ്റാണോ? നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തേണ്ട താമസം, ഞാന്‍ വീട്ടിലേക്കു വിളിച്ചു.

എന്റെ അമ്മയാണു ഫോണെടുത്തത്. മോനെ തിരക്കിയപ്പോള്‍ അവന്റെ താത്തയുമൊത്ത് (എന്റെ അച്ഛന്‍) കളിക്കുകയാണെന്നായിരുന്നു മറുപടി. ഞാനില്ലെങ്കിലും പാട്ടിക്കും താത്തയ്ക്കുമൊപ്പം അവനു സന്തോഷമാണെന്നറിഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി.

ഷൂട്ടിംഗ് തുടങ്ങിയ ആദ്യനാളുകളില്‍ ഞാനൊരു കാര്യം മനസിലാക്കി. എന്റെ മകനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നത്. നാളെ അവന്‍ വളര്‍ന്നുവരുമ്പോള്‍ എന്നേക്കാള്‍ നന്നായി ജീവിക്കാന്‍ സാധിക്കണം.

Ads by Google
LATEST NEWS
TRENDING NOW