Monday, July 24, 2017 Last Updated 2 Min 56 Sec ago English Edition
Todays E paper
Monday 17 Jul 2017 01.40 PM

മാരക ലഹരി ഇന്‍ജെക്ഷന്‍ മരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

uploads/news/2017/07/128403/inje.jpg

ചണ്ഡിഗഡ് : മയക്കുമരുന്നു കണ്ണിയിലെ മൂന്നു പേര്‍ 82 ബുപെര്‍നോഫിന്‍ ഇന്‍ജെക്‌നുമായി പിടിയിലായി. ഡോക്ടര്‍മാരുടെ കുറിപ്പ് ഇല്ലാതെ കൈവശം വയ്ക്കാനോ വില്‍ക്കാനോ സാധ്യമല്ലാത്ത ഇന്‍ജെക്ഷനാണ് ബുപെര്‍നോഫിന്‍. പിടിയിലായവര്‍ മയക്കു മരുന്ന് കണ്ണികളാണെന്നും. വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇത്തരം ഇന്‍ജെക്ഷനുകള്‍ എത്തിച്ചു കൊടുക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.

ഫിരോസ്പൂര്‍ സ്വദേശിയായ ബാഗിയ സിംഗ്, ജോണി, കപില്‍ എന്നിവരാണ് അറസ്റ്റിലായത്. ബാഗിയ സിംഗിനെ 30 ഇന്‍ജെക്ഷനുമായി പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ അടുത്ത് നിന്നാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. മുന്‍ മയക്കു മരുന്ന് കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്ത വ്യക്തി കൂടിയാണ് ബാഗിയ സിംഗ്. കഴിഞ്ഞ ആറ് മാസമായി ഇയാള്‍ ചണ്ഡിഗഡില്‍ താമസിച്ചു വരികയായിരുന്നു. 24 ഇന്‍ജെക്ഷനുമായി ജോണിയെ ക്രിമേഷന്‍ ഗ്രൗണ്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആരാണ് ഇത് തന്നു വിട്ടതെന്ന് വെളിപ്പെടുത്താന്‍ ജോണി വിസമ്മതിച്ചു. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കാളിമാതാ മന്ദിറിന്റെ സമീപത്തു നിന്നാണ് കപില്‍ അറസ്റ്റിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 28 ഇന്‍ജെക്ഷന്‍ പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.

Ads by Google
Monday 17 Jul 2017 01.40 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW