Monday, July 24, 2017 Last Updated 3 Min 25 Sec ago English Edition
Todays E paper
Monday 17 Jul 2017 09.04 AM

ഷാരുഖ് എങ്ങനെ ഗൗരിയെ സ്വന്തമാക്കി?; ഗൂഗിളില്‍ ആരാധകര്‍ തിരഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കിങ് ഖാന്‍

uploads/news/2017/07/128349/king.jpg

ബോളിവുഡിന്റെ കിങ് ഖാന്റെ ജീവിതവും വളര്‍ച്ചയുമൊക്കെ ആരാധകര്‍ അടുത്തു നിന്നു കണ്ടതാണ്. ടെലിവിഷന്‍ അവതാരകനായി എത്തിയ ഷാരുഖ് പിന്നീട് ബോളിവുഡിന്റെ സിംഹാസനത്തിലേയ്ക്ക് വളരുകയായിരുന്നു. എങ്കിലും കിങ് ഖാന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴും ആരാധകര്‍ക്ക് അറിയണം. ലോകമെങ്ങുമായി ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം തന്നെക്കുറിച്ച് പങ്കുവെയ്ക്കാന്‍ തയ്യാറാവുകയും ചെയ്തു. ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഗൂഗിളില്‍ തന്നെക്കുറിച്ച് തിരയുന്ന ഏറ്റവും രസകരമായ 10 ചോദ്യങ്ങള്‍ക്ക് ഷാരുഖ് മറുപടി പറഞ്ഞത്.

ഷാരുഖ് ഖാന് പ്രൈവറ്റ് ജറ്റ് ഉണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ചിരിയോടെയായിരുന്നു കിങിന്റെ മറുപടി. ഇതുവരെയില്ല, നോക്കുന്നുണ്ട്. 1000 കോടിയുടെ സിനിമ വന്നാല്‍ കിട്ടുമായിരിക്കും, കാത്തിരിക്കുകയാണെന്ന് തമാശയോടെ പറഞ്ഞു. ഷാരുഖിന്റെ ഫോണ്‍ നമ്പര്‍ ഏതെന്നായിരുന്നു അടുത്തത്. തന്റെ ഒരു നമ്പര്‍ പറഞ്ഞ ശേഷം എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ എടുത്തോളാം. മെസ്സേജ് അയച്ചാല്‍ ഇമോജി സഹിതം മറുപടി നല്‍കുമെന്നും പറഞ്ഞു.

uploads/news/2017/07/128349/king1.jpg

ഷാരുഖ് എങ്ങനെ ഇത്ര പ്രശസ്തനായി എന്ന ചോദ്യത്തിന് സുമുഖന്‍, സുന്ദരന്‍, ഉയരമുള്ളവന്‍, സെക്‌സി ലുക്ക്, നന്നായി സംസാരിക്കുന്നവന്‍ ഇതൊക്കെ എനിക്കുണ്ടാല്ലോ അതുകൊണ്ടാകാം എന്നായിരുന്നു തമാശയോടെ മറുപടി. ശരീരത്തില്‍ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ടാറ്റു ഇല്ല. ടാറ്റു ചെയ്യുന്നത് തനിക്ക് പേടിയാണെന്നായിരുന്നു മറുപടി.


ഗൗരിയെ എങ്ങനെ സ്വന്തമാക്കി എന്നായിരുന്നു മറ്റൊരു ചോദ്യം. ഒരു പാര്‍ട്ടിക്കിടെയാണ് ഗൗരിയെ കണ്ടു മുട്ടിയത്. ഷാരുഖിന്റെ യഥാര്‍ത്ഥ പേര് എന്താണെന്ന ചോദ്യത്തിന് ഇതു തന്നെയാണ് തന്റെ യഥാര്‍ത്ഥ പേര്. മുത്തശ്ശിക്ക് അബ്ദുള്‍ റഹ്മാന്‍ എന്ന് പേരിടണമെന്നായിരുന്നു പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല. അദ്ദേഹം ഷാരുഖ് ഖാന്‍ എന്ന പേരു നല്‍കിയെന്നും താരം പറഞ്ഞു. ഇത്തരത്തില്‍ ആരാധകര്‍ തിരഞ്ഞ 10 ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ രീതിയില്‍ അദ്ദേഹം മറുപടി നല്‍കി.

Ads by Google
TRENDING NOW