Saturday, November 25, 2017 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.33 AM

പശുവിന്റെ പേരില്‍ ആക്രമണം: ശക്‌തമായ നടപടിയെന്ന്‌ മോഡി

uploads/news/2017/07/128295/3.jpg

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്‌ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇന്നാരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌.പശുസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്ക്‌ ഏതെങ്കിലും മതത്തിന്റെയോ രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ നിറം നല്‍കരുതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി സര്‍വകക്ഷി യോഗത്തിനു ശേഷം പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്‌കുമാര്‍ മാധ്യമങ്ങളോടു വിശദീകരിച്ചു.
പശു മാതാവാണെന്നു ഹിന്ദുക്കള്‍ക്കിടയിലുള്ള വിശ്വാസം നിയമം ലംഘിക്കാനുള്ള അവകാശം നല്‍കുന്നതല്ലെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരും വോട്ട്‌ ചെയ്യുന്നുണ്ടെന്നും ഒരു വോട്ടും പാഴായിപ്പോകുന്നില്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഗുലാംനബി ആസാദ്‌ (കോണ്‍ഗ്രസ്‌), ശരദ്‌ പവാര്‍ (എന്‍.സി.പി), സീതാറാം യെച്ചൂരി (സി.പി.എം), മുലായം സിങ്‌ യാദവ്‌ (സമാജ്‌വാദി പാര്‍ട്ടി), ഡി. രാജ (സി.പി.ഐ) തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം ബഹിഷ്‌കരിക്കുമെന്ന്‌ തൃണ

ഗോരക്ഷകരുടെ മര്‍ദനമേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

നാഗ്‌പുര്‍: ഗോരക്ഷകരുടെ മര്‍ദനമേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ ബീഫ്‌ കൈവശംവച്ച കുറ്റത്തിന്‌ മഹാരാഷ്‌ട്രയില്‍ അറസ്‌റ്റില്‍. നാഗ്‌പുര്‍ കാടോള്‍ സ്വദേശി സലിം ഷാ(34)യെയാണ്‌ നാഗ്‌പുര്‍ റൂറല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ബീഫ്‌ കൈവശംവച്ചെന്നാരോപിച്ച്‌ കഴിഞ്ഞ 12-ന്‌ ഇയാളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. സലിമിന്റെ കൈവശമുണ്ടായിരുന്നത്‌ ബീഫ്‌ ആയിരുന്നെന്ന്‌ ലാബ്‌ പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ മഹാരാഷ്‌ട്ര മൃഗസംരക്ഷണ(ഭേദഗതി) നിയമപ്രകാരം അറസ്‌റ്റ്‌. മര്‍ദനമേല്‍ക്കുന്ന സമയത്ത്‌ സലിമിന്റെ കൈയിലുണ്ടായിരുന്നത്‌ ബീഫ്‌ ആയിരുന്നെന്നു ഫൊറന്‍സിക്‌ പരിശോധനയില്‍ തെളിഞ്ഞതായി നാഗ്‌പുര്‍ റൂറല്‍ എസ്‌.പി. ശൈലേഷ്‌ ബാല്‍കാവ്‌ദെ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സലിമിലെ ഒരു ദിവസത്തേക്കു പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ഇയാളെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ നേരത്തേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മൂല്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. ജനതാദള്‍ യുണൈറ്റഡും യോഗത്തിനെത്തിയില്ല.

Ads by Google
Monday 17 Jul 2017 12.33 AM
YOU MAY BE INTERESTED
TRENDING NOW