Monday, September 25, 2017 Last Updated 51 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.33 AM

പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം; പ്രതിപക്ഷഐക്യം പ്രകടമാകും

uploads/news/2017/07/128294/2.jpg

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്‌ ഇന്നു തുടക്കം. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകള്‍ക്കു വേദിയാകുന്നുവെന്നതാണ്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകത. ഇരു തെരഞ്ഞെടുപ്പുകള്‍ക്കുമായി പ്രതിപക്ഷ നിരയുടെ ഐക്യം രൂപപ്പെട്ടത്‌ സഭയിലും പ്രതിഫലിക്കും.ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം സഭയില്‍ ഉന്നയിക്കാതിരിക്കാന്‍ വെള്ളിയാഴ്‌ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ സര്‍വകക്ഷിയോഗം വിളിെച്ചങ്കിലും സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനു പ്രതിപക്ഷം വഴങ്ങിയിട്ടില്ല.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും അമര്‍നാഥ്‌ യാത്രക്കാര്‍ക്കു നേരെയുണ്ടായ ആക്രമണവും ഉന്നയിച്ചു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണു പ്രതിപക്ഷതീരുമാനം. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളും ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 18 പാര്‍ട്ടികളും ഒന്നിച്ചാണു ഭരണപക്ഷത്തിന്റെ സ്‌ഥാനാര്‍ഥിയെ എതിര്‍ക്കുന്നത്‌.

മാട്ടിറച്ചിയുടെ പേരിലുള്ള ആക്രമണങ്ങളും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാക്കുമെന്നു പ്രതിപക്ഷം അറിയിച്ചു. ഐ.ഐ.ടി. ബില്‍(ഭേദഗതി), പുരാവസ്‌തുവകുപ്പുമായി ബന്ധപ്പെട്ട ബില്‍, ഫൂട്ട്‌ വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ബില്‍, മോട്ടോര്‍ വാഹന നിയമം തുടങ്ങിയ ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടേക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങും ഇന്നു നടക്കും. 19 പ്രവര്‍ത്തിദിനങ്ങളുള്ള മഴക്കാല സമ്മേളനം അടുത്തമാസം 11നു സമാപിക്കും.

Ads by Google
Advertisement
Monday 17 Jul 2017 12.33 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW