Friday, September 22, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.20 AM

സീനിയര്‍ അത്‌ലറ്റിക്‌സ്: ലോങ്‌ ജമ്പില്‍ കേരളം

uploads/news/2017/07/128256/2.jpg

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന 57-ാമത്‌ ദേശീയ ഇന്റര്‍ സ്‌റ്റേറ്റ്‌ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു നേട്ടവും കോട്ടവും.
നടത്തത്തില്‍ ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ മത്സരിക്കാതെ പിന്മാറിയപ്പോള്‍ കേരളം ലോങ്‌ജമ്പില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും അരങ്ങ്‌ സജീവമാക്കി. 20,000 മീറ്റര്‍ നടത്തത്തില്‍ ഹരിയാനയുടെ സന്ദീപ്‌ കുമാറാണു സ്വര്‍ണം നേടിയത്‌. ഒരു മണിക്കൂര്‍ 27 മിനിട്ട്‌ 01.52 സെക്കന്‍ഡിലാണ്‌ അദ്ദേഹം നടന്നെത്തിയത്‌. രാജസ്‌ഥാന്റെ ജിതേന്ദ്ര സിങ്‌ ഒരു മണിക്കൂര്‍ 27 മിനിട്ട്‌ 04.32 സെക്കന്‍ഡില്‍ വെള്ളി നേടി. പഞ്ചാബിന്റെ ബല്‍ജീന്ദര്‍ സിങ്‌ ഒരു മണിക്കൂര്‍ 31 മിനിട്ട്‌ 14.47 സെക്കന്‍ഡില്‍ വെങ്കലം നേടി.
ലോങ്‌ജമ്പില്‍ വൈ. മുഹമ്മദ്‌ അനീസ്‌ 7.60 മീറ്റര്‍ ചാടി സ്വര്‍ണവും പി.വി. സുഹൈല്‍ 7.55 മീറ്റര്‍ ചാടി വെള്ളിയും നേടി. 7.41 മീറ്റര്‍ ചാടിയ കര്‍ണാടകയുടെ സിദ്ധാന്ത്‌ നായകാണ്‌ വെങ്കലം നേടിയത്‌. വനിതകളുടെ മത്സരത്തില്‍ വി. നീന 6.29 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ഝാര്‍ഖണ്ഡിന്റെ പ്രിയങ്ക കേര്‍കേത 6.01 മീറ്റര്‍ ചാടി വെള്ളിയും ബംഗാളിന്റെ സ്വപ്‌ന ബര്‍ബന്‍ 6.00 മീറ്ററുമായി വെങ്കലവും നേടി. കേരളത്തിന്റെ എല്‍. ശ്രുതി ഒന്‍പതാമതാണു ഫിനിഷ്‌ ചെയ്‌തത്‌. ജിന്‍സണ്‍ ഒരു മിനിട്ട്‌ 47.38 സെക്കന്‍ഡിലാണ്‌ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്‌.
ഹരിയാനയുടെ മന്‍ജീത്‌ സിങ്‌ ഒരു മിനിട്ട്‌ 48.04 സെക്കന്‍ഡില്‍ വെള്ളിയും കര്‍ണാടകയുടെ വിശ്വംഭര്‍ ഒരു മിനിട്ട്‌ 48.64 സെക്കന്‍ഡില്‍ വെങ്കലവും നേടി. കേരളത്തിന്റെ എ.എസ്‌. ഇര്‍ഷാദ്‌ ഏഴാമത്‌ ഫിനിഷ്‌ ചെയ്‌തു. വനിതകളില്‍ കേരളത്തിന്റെ അബിത മേരി മാനുവല്‍ വെള്ളി നേടി. രണ്ട്‌ മിനിട്ട്‌ 06.19 സെക്കന്‍ഡിലാണ്‌ അബിത ഫിനിഷ്‌ ചെയ്‌തത്‌. ബംഗാളിന്റെ ലിലി ദാസ്‌ രണ്ട്‌ മിനിട്ട്‌ 03.46 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ബംഗാളിന്റെ തന്നെ സിപ്ര സര്‍കാര്‍ രണ്ട്‌ മിനിട്ട്‌ 07.48 സെക്കന്‍ഡില്‍ വെങ്കലം നേടി.

ജാവലിന്‍ ത്രോയില്‍ പഞ്ചാബിന്റെ ദാവിന്ദര്‍ സിങ്‌ കാങ്‌ 81.84 മീറ്ററിന്റെ മീറ്റ്‌ റെക്കോഡോടെ സ്വര്‍ണം നേടി. പഞ്ചാബിന്റെ തന്നെ രാവീന്ദര്‍ സിങ്‌ ഖായ്ര 74.43 മീറ്റര്‍ എറിഞ്ഞ്‌ വെള്ളിയും ഉത്തര്‍പ്രദേശിന്റെ അമിത്‌ കുമാര്‍ 74.43 മീറ്ററുമായി വെങ്കലവും നേടി. വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ഒഡീഷയുടെ സബ്രാണി നന്ദ 24.18 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ബംഗാളിന്റെ അന്വേഷറോയ്‌ പ്രധാന്‍ (24.37 സെക്കന്‍ഡ്‌) വെള്ളിയും സോണിയ ബായ്‌സി (24.85 സെക്കന്‍ഡ്‌) വെങ്കലവും നേടി. രചനാ മിശ്രി 2000 ത്തില്‍ നേടിയ 23.10 സെക്കന്‍ഡിന്റെ മീറ്റ്‌ റെക്കോഡ്‌ ഇതുവരെ തകര്‍ക്കാനായിട്ടില്ല. പുരുഷ വിഭാഗത്തിലും ഒഡീഷ താരത്തിനായിരുന്നു സ്വര്‍ണം. അമിയ കുമാര്‍ മാലിക്ക്‌ 21.65 സെക്കന്‍ഡില്‍ സ്വര്‍ണവും മണിപ്പുരിന്റെ വിപിന്‍ കുമാര്‍ 21.85 സെക്കന്‍ഡില്‍ വെള്ളിയും നേടി. ഹരിയാനയുടെ പര്‍വീണ്‍ 22.01 സെക്കന്‍ഡില്‍ വെങ്കലത്തിന്‌ ഉടമയായി.

Ads by Google
Advertisement
Monday 17 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW