Saturday, November 25, 2017 Last Updated 13 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.16 AM

സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ചമഞ്ഞ്‌ ആള്‍മാറാട്ടം; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2017/07/128247/1.jpg

തൃശൂര്‍: സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ചമഞ്ഞ്‌ ആള്‍മാറാട്ടം നടത്തിയ യുവാവിനെ തൃശൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഇയാളില്‍നിന്ന്‌ എയര്‍ പിസ്‌റ്റളും പിടിച്ചെടുത്തു. തൊട്ടിപ്പാള്‍ സ്വദേശി വടയരിപറമ്പില്‍ ബിജുവിനെയാണ്‌ അറസ്‌റ്റ്‌ ചെയതത്‌. പ്രതിയെ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പി. വാഹിദിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്‌ത്‌ വരികയാണ്‌. തൃശൂര്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. അറസ്‌റ്റിലാകുമ്പോള്‍ പ്രതി പോലീസ്‌ യൂണിഫോമാണ്‌ ധരിച്ചിരുന്നത്‌.
കഴിഞ്ഞ ഒരു മാസം നിരീക്ഷിച്ച ശേഷമാണ്‌ യുവാവിനെ സ്‌പെഷല്‍ സ്‌ക്വാഡ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പാലിയേക്കരയില്‍നിന്ന്‌ കാറില്‍ നഗരത്തിലെത്തി തൃശൂര്‍ ടൗണ്‍ഹാള്‍, രാമനിലയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇയാള്‍ തട്ടിപ്പിന്‌ ശ്രമിക്കുകയായിരുന്നു. മന്ത്രിമാര്‍ പങ്കെടുത്ത ചില വേദികളിലും പ്രതിയുടെ സാന്നിധ്യം അന്വേഷണ സംഘം കണ്ടെത്തി.

Ads by Google
Monday 17 Jul 2017 12.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW