Friday, September 22, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.13 AM

വിപണിയില്‍ ഉണര്‍വിന്റെ കാലം

uploads/news/2017/07/128241/2.jpg

ധനകാര്യസ്‌ഥാപനങ്ങള്‍ മുന്‍നിര ഓഹരികളില്‍ നിക്ഷേപത്തിന്‌ മത്സരിച്ചത്‌ പ്രമുഖ ഇന്‍ഡക്‌സുകളെ റെക്കോര്‍ഡ്‌ നിലവാരത്തിലേയ്‌ക്ക്‌ ഉയര്‍ത്തി. ബ്ലൂചിപ്പ്‌ ഓഹരികളില്‍ ആഭ്യന്തര വിദേശ ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും പിടിമുറുക്കിയത്‌ ചെറുകിട മധ്യനിര ഓഹരികളിലും ഉണര്‍വ്‌ സൃഷ്‌ടിച്ചു. ബോംബെ സൂചിക 32,000 പോയിന്റിലേയ്‌ക്ക്‌ കയറിയപ്പോള്‍ നിഫ്‌റ്റി സൂചിക 10,000 ലേക്ക്‌ അടുക്കാനുള്ള ശ്രമത്തിലാണ്‌.
ബോംബെ സൂചിക 660 പോയിന്റും നിഫ്‌റ്റി 220 പോയിന്റും കഴിഞ്ഞവാരം വര്‍ധിച്ചു. മാര്‍ച്ചിനുശേഷം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇത്ര ശക്‌തമായ കുതിപ്പ്‌ ആദ്യം. ഐ ടി, ഓയില്‍ ആന്റ്‌ ഗ്യാസ്‌, ബാങ്കിങ്‌, പവര്‍, സ്‌റ്റീല്‍, ഓട്ടോമൊെബെല്‍, കാപ്പിറ്റല്‍ ഗുഡ്‌സ്‌, ഹെല്‍ത്ത്‌കെയര്‍, എഫ്‌.എം.സി.ജി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു. റിയാലിറ്റി, കണ്‍സ്യൂമര്‍ ഗുഡ്‌സ്‌ വിഭാഗങ്ങള്‍ക്ക്‌ തളര്‍ച്ച.
മുന്‍നിരയിലെ 31 ഓഹരികളില്‍ 27 എണ്ണത്തിന്റെ നിരക്ക്‌ ഉയര്‍ന്നപ്പോള്‍ നാല്‌ ഓഹരികള്‍ക്ക്‌ തിരിച്ചടി. എയര്‍ടെല്‍ 5.21 ശതമാനം നേട്ടവുമായി മുന്‍ നിരയില്‍ തിളങ്ങി. നാല്‌ ശതമാനം മികവുമായി എസ്‌.ബി.ഐയും തൊട്ട്‌ പുറകിലായി എച്ച്‌.യു.എല്‍, ഇന്‍ഫോസീസ്‌, സണ്‍ ഫാര്‍മ്മ, ബജാജ്‌ ഓട്ടോ, ടാറ്റാ മോട്ടേഴ്‌സ്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌ തുടങ്ങിയവയും ഇടം കണ്ടെത്തി. കനത്ത തിരിച്ചടി നേരിട്ടത്‌ എല്‍ ആന്റ്‌ ടി ഓഹരിക്കാണ്‌. ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, ഡോ: റെഡീസ്‌ തുടങ്ങിയവയുടെ നിരക്കും താഴ്‌ന്നു.
ബി.എസ്‌.ഇയില്‍ ഇടപാടുകളുടെ വ്യാപ്‌തിയില്‍ വന്‍ കുതിച്ചുചാട്ടം. പോയവാരം 26,550.34 കോടി രൂപയുടെ ഓഹരി െകെമാറ്റം നടന്നു. തൊട്ട്‌ മുന്‍വാരം ഇത്‌ 17,400 കോടി മാത്രമായിരുന്നു. എന്‍.എസ്‌.ഇയില്‍ 1,13,681 കോടിയുടെ വിപണനം നടന്നു.
തൊട്ട്‌ മുന്‍വാരം ഇത്‌ 1,14,537 കോടി രൂപയായിരുന്നു. ബോംബെ സൂചിക 31,471 പോയിന്റില്‍നിന്ന്‌ 32,000 വും മറികടന്ന്‌ 32,109 വരെ കയറി. വ്യാരാന്ത്യം സൂചിക 32,020 പോയിന്റിലാണ്‌. ഈവാരം തടസം 32,262- 32,504 പോയിന്റില്‍ പ്രതീക്ഷിക്കാം. വിപണിയുടെ താങ്ങ്‌ 31,624-31,228 പോയിന്റിലാണ്‌. പ്രതിവാര ചാര്‍ട്ടില്‍ പാരാബോളിക്ക്‌ എസ്‌.എ.ആര്‍, എം.എ.സി.ഡി എന്നിവ മുന്നേറ്റത്തിനുള്ള സാധ്യതകളിലേയ്‌ക്ക്‌ വിരല്‍ ചുണ്ടുമ്പോള്‍ ഫാസ്‌റ്റ്‌ സ്‌റ്റോക്കാസ്‌റ്റിക്ക്‌, സ്ലോ സ്‌റ്റോക്കാസ്‌റ്റിക്ക്‌ എന്നിവ ഓവര്‍ ബോട്ട്‌ നിലവാരത്തിലാണ്‌.
നിഫ്‌റ്റി സൂചിക 9646 ല്‍നിന്നു വാരാന്ത്യം 9914 വരെ ഉയര്‍ന്ന ശേഷം ക്ലോസിങ്ങില്‍ 9886 പോയിന്റിലാണ്‌. ഈ വാരം 9984 ലെ തടസം മറികടന്നാല്‍ സൂചിക 10,083 വരെ ഉയരാം. ഫണ്ടുകള്‍ ലാഭമെടുപ്പിന്‌ തുനിഞ്ഞാല്‍ 9716-9547 ല്‍ താങ്ങുണ്ട്‌. വിനിമയ വിപണിയില്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 64.57 ല്‍ നിന്ന്‌ നാലാഴ്‌ചകളിലെ മികച്ച നിലവാരമായ 64.26 ലേക്ക്‌ വാരാന്ത്യം ശക്‌തി പ്രാപിച്ചു. മൊത്ത വിലസൂചിക അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണില്‍ 0.9 ശതമാനമായി താഴ്‌ന്നു.
അമേരിക്കന്‍ ഓഹരി വിപണിയിലെ റെക്കോഡ്‌ കുതിപ്പും ഏഷ്യന്‍ മാര്‍ക്കറ്റുകളിലെ ഉണര്‍വും വരുംദിനങ്ങളിലും ഇന്ത്യന്‍ മാര്‍ക്കറ്റിന്‌ ഊര്‍ജം പകരാം. ന്യൂയോര്‍ക്കില്‍ ക്രൂഡ്‌ ഓയില്‍ ബാരലിന്‌ 46.54 ഡോളറിലേക്ക്‌ ഉയര്‍ന്നു. എണ്ണ വിപണിയുടെ ചലനങ്ങള്‍ സാങ്കേതികമായി വീക്ഷിച്ചാല്‍ നിരക്ക്‌ ഈ വാരം വീണ്ടും ഉയരാം. ലണ്ടനില്‍ സ്വര്‍ണം 1212 ഡോളറില്‍നിന്ന്‌ 1228 ഡോളറായി.

Ads by Google
Advertisement
Monday 17 Jul 2017 12.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW