Monday, May 21, 2018 Last Updated 12 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 01.01 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/07/127957/azcha.jpg

അശ്വതി: കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ചയുണ്ടാകും. മേലധികാരികളുമായി നിലനിന്ന ഭിന്നത അവസാനിക്കും. ബന്ധുബലം വര്‍ധിക്കും. സര്‍ക്കാരില്‍നിന്നും അനുകൂല ഉത്തരവുകള്‍ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ വിട്ടൊഴിയും.

ഭരണി: കേസുവഴക്കുകളും മേലുദ്യോഗസ്‌ഥരുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും പരിഹരിക്കപ്പെടും. മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കും. അന്യരുടെ വാക്കുകള്‍ കേട്ട്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക. ബന്ധുക്കളില്‍ ചിലര്‍ ശത്രുക്കളായി ഭവിക്കും.

കാര്‍ത്തിക: ഈശ്വരാധീനം വര്‍ധിച്ചുനില്‍ക്കുന്ന കാലമാണ്‌. അപവാദങ്ങളില്‍നിന്ന്‌ രക്ഷനേടും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. ഉന്നതരുടെ സഹായം ലഭിക്കും. ഭൂമികൈമാറ്റത്തിലെ തടസങ്ങള്‍ മാറി ധനലാഭം.

രോഹിണി: ദാമ്പത്യജീവിത പ്രശ്‌നങ്ങള്‍ ഉടലെടുക്കും. തൊഴില്‍പരമായ അസ്വസ്‌ഥതകള്‍. ബന്ധുജനകലഹം. മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടുവാന്‍ സാധ്യത. പ്രണയബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലമല്ല.

മകയിരം: ധനപരമായ വിഷമതകളില്‍നിന്ന്‌ മോചനം. ഊഹക്കച്ചവടം, ലോട്ടറി ഇവയില്‍നിന്നു നേട്ടം. സര്‍ക്കാരില്‍നിന്ന്‌ വിലപ്പെട്ട രേഖകള്‍ ലഭിക്കും. ആരോഗ്യ വിഷമതകള്‍ തരണം ചെയ്യും. പരീക്ഷകള്‍, മത്സരങ്ങള്‍ ഇവയില്‍ മികച്ച പ്രകടനം.

തിരുവാതിര: അനാവശ്യ വിവാദങ്ങളില്‍ ഇടപെടും. ആഗ്രഹങ്ങള്‍ സഫലമാകും. പൊതുവില്‍ നേട്ടങ്ങളുടെ വാരമാണ്‌. സ്വകുടുംബത്തില്‍നിന്ന്‌ അകന്നു കഴിയേണ്ടിവരും. ആവശ്യങ്ങള്‍ക്കായി പണം ചെലവിടും. കരാറുകളില്‍ ഒപ്പിടും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

പുണര്‍തം: യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ബിസിനസില്‍നിന്ന്‌ നേട്ടങ്ങള്‍ക്ക്‌ സാധ്യത. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ ശ്രദ്ധകുറയാനിട.

പൂയം: അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. മനസിനെ അലട്ടിയിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍. സഹോദര ദുരിതം നേരിടും. നേത്രരോഗത്തിന്‌ ചികിത്സ വേണ്ടിവരും.

ആയില്യം: സഹപ്രവര്‍ത്തകരില്‍നിന്നുള്ള സഹായം ലഭിക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ ഇടപെടും. ബന്ധുജനങ്ങള്‍ സഹായിക്കുക വഴി കടബാധ്യതയില്‍നിന്നു മോചനം. വിശ്രമം കുറവായിരിക്കും. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍ക്കു സാധ്യത.

മകം: അനുകൂല ഫലങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. സഹോദര ഗുണം വര്‍ധിക്കും. എതിര്‍ത്തുനിന്നിരുന്ന ഘടകങ്ങള്‍ അനുകൂലമാകും. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. സേനാവിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉദ്യോഗക്കയറ്റം.

പൂരം: പലതരത്തിലുള്ള സുഖാനുഭവങ്ങള്‍ ഉണ്ടാകും. ഗൃഹത്തിലേക്ക്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങും. കടങ്ങള്‍ വീട്ടുവാന്‍ അവസരം. മേലധികാരികളില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ കൈപ്പറ്റും. തൊഴിലന്വേക്ഷകര്‍ക്ക്‌ അനുകൂല സമയം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും.

ഉത്രം: അനുകൂല ഫലങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. തൊഴില്‍ മേഖല പുഷ്‌ടിപ്പെടും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല സമയം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ബന്ധുഗുണം വര്‍ധിക്കും.

അത്തം: തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുക്കളില്‍നിന്നുള്ള അംഗീകാരം ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. ചെറിയതോതിലുള്ള വീഴ്‌ച, പരുക്ക്‌ ഇവയ്‌ക്കു സാധ്യത. ദീര്‍ഘയാത്രകള്‍ വേണ്ടിവരും.

ചിത്തിര: സാമ്പത്തിക വിഷമം അനുഭവിക്കും. ദാമ്പത്യ സുഖഭംഗം. ഉടമ്പടി, കരാര്‍ പണികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അവിചാരിത ധനനഷ്‌ടം, തൊഴിലന്വേഷകര്‍ക്ക്‌ അനുകൂലസമയം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ ചികിത്സ വേണ്ടിവരും.

ചോതി: പ്രവര്‍ത്തന മേഖലയില്‍ വിജയം. സാമ്പത്തിക പുരോഗതി കൈവരിക്കും. ബിസിനസ്‌, അധ്യാപകവൃത്തി, വൈദ്യസേവനം എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ നേട്ടങ്ങള്‍. വാതജന്യരോഗങ്ങള്‍ മൂലം വിഷമിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

വിശാഖം: വിദേശയാത്രയ്‌ക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനലാഭം. അവിചാരിത യാത്രകള്‍ വേണ്ടിവരും. ദാമ്പത്യസുഖ വര്‍ധന. ബന്ധുജനസമാഗമം ഉണ്ടാകും. ഗൃഹാലങ്കാരത്തില്‍ ശ്രദ്ധപുലര്‍ത്തും. കാര്‍ഷികരംഗത്തുനിന്ന്‌ ധനലാഭം.

അനിഴം: മാനസികസംഘര്‍ഷം അധികരിക്കും. പരിഹരിക്കപ്പെടാതെ കിടന്നിരുന്ന കുടുംബപ്രശ്‌നങ്ങള്‍ക്ക്‌ ശമനം. തൊഴില്‍ സ്‌ഥലത്തുനിലനിന്നിരുന്ന അസംതൃപ്‌തി തരണം ചെയ്യും. വ്യവഹാരങ്ങള്‍ തീരുമാനമാകാതെ നീളും. ഉദരരോഗ സാധ്യത നിലനില്‍ക്കുന്നു.

തൃക്കേട്ട: തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. ഔഷധസേവയില്‍ ആരോഗ്യം വീണ്ടെടുക്കും. സര്‍ക്കാര്‍ രേഖകള്‍ ലഭിക്കും. പണമിടപാടുകളില്‍ മികവു പുലര്‍ത്തും. കടങ്ങള്‍ വീട്ടും. വാസസ്‌ഥാന മാറ്റത്തിനു സാധ്യത. വാക്കുതര്‍ക്കങ്ങള്‍ക്കു സാധ്യത.

മൂലം: സഹോദരരുമായി തര്‍ക്കസാധ്യത. പണമിടപാടു സ്‌ഥാപനങ്ങളില്‍നിന്ന്‌ വായ്‌പ ലഭിക്കും. മനസില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാകും. ബന്ധുഗുണത്തില്‍ കുറവ്‌. പഠനത്തില്‍ ശ്രദ്ധ കുറയും. രോഗാവസ്‌ഥയില്‍ക്കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസം.

പൂരാടം: മാനസികസംഘര്‍ഷത്തില്‍ അയവ്‌. സുഹൃത്ത്‌ സഹായം ലഭിക്കും. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും. ഗൃഹനിര്‍മാണം പുരോഗമിക്കും. ആഢംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും. കാര്‍ഷികമേഖലയില്‍നിന്ന്‌ ധനലാഭം.

ഉത്രാടം: ബുദ്ധിപരമായ തീരുമാനങ്ങളെടുക്കും. ഊഹക്കച്ചവടം, ലോട്ടറി ഇവയില്‍നിന്ന്‌ ധനലാഭം. തൊഴില്‍രംഗത്ത്‌ അംഗീകാരം, മികച്ച നേട്ടം. ആഭരണങ്ങള്‍ക്കായി പണം ചെലവിടും. വിദ്യാര്‍ഥികള്‍ക്ക്‌ മികച്ച പ്രകടനത്തിന്‌ അവസരം.

തിരുവോണം: ഗുണാനുഭവങ്ങളില്‍ കുറവുണ്ടാകും. ഉദ്ദേശിച്ച വേഗത്തില്‍ കാര്യങ്ങള്‍ നടന്നെന്നുവരില്ല. മാനസിക പിരിമുറുക്കം വര്‍ധിക്കും. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പിതാവിന്‌ രോഗദുരിത സാധ്യത.

അവിട്ടം: പൊതുപ്രവര്‍ത്തനത്തില്‍ വിജയം. വാഹനം, വീട്‌ ഇവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. മാതാവില്‍നിന്നുള്ള ആനുകൂല്യങ്ങള്‍. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ തൊഴില്‍ ലാഭം.

ചതയം: മനസില്‍ ശാന്തത ഉണ്ടാകും. തൊഴിലന്വേഷകര്‍ക്ക്‌ സ്‌ഥിര ജോലി ലഭിക്കും. പൊതുപ്രവര്‍ത്തന വിജയം. രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. യാത്രകള്‍ വേണ്ടിവരും. ധനപരമായ വിഷമതകളില്‍നിന്ന്‌ മോചനം.

പൂരൂരുട്ടാതി: സാമ്പത്തിക വിഷമതകള്‍ നേരിടും. സുഹൃദ്‌ സഹായം, സഹോദരഗുണം എന്നിവ ലഭിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനിഷ്‌ട സ്‌ഥലത്തേക്കു മാറ്റം. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക്‌ അരിഷ്‌ടത. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.

ഉതൃട്ടാതി: അനാവശ്യ ചിന്തകള്‍ വര്‍ധിക്കും. കാര്യസാധ്യത്തിനായി യാത്രകള്‍ വേണ്ടിവരും. കടങ്ങള്‍ വീട്ടും. കര്‍മമേഖലയില്‍ അവിചാരിത നേട്ടം. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ധിക്കും.

രേവതി: മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വിദേശത്തുനിന്ന്‌ നാട്ടിലെത്തിച്ചേരാന്‍ കഴിയും. പിതൃഗുണമനുഭവിക്കും. പ്രതിസന്ധികളെ തരണം ചെയ്യും. വാസസ്‌ഥാന മാറ്റത്തിനു സാധ്യത. മേലുദ്യോഗസ്‌ഥരുടെ പിന്തുണ ലഭിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 16 Jul 2017 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW