Saturday, April 21, 2018 Last Updated 18 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 03.49 PM

ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

phone, mobile phone

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 'ഏലാരി നാനോഫോണ്‍ സി' എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴി വിപണിയില്‍ ലഭ്യമാണ്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3940 രൂപയാണ്. ലോകത്തെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പം മാത്രമാണ് ഈ ഫോണിനുള്ളത്.

ഒരു ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ 12896 പിക്‌സലാണ്. ആര്‍ടിഒഎസില്‍ പ്രവര്‍ത്തിക്കുന്ന നാനോഫോണ്‍ സിയില്‍ മീഡിയടെക് എംടി 6261 ഡി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 എംബി റാമുള്ള ഫോണില്‍ 32 എംബി ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജിബി വറെ സ്‌റ്റോറേജ് വരെ ഉയര്‍ത്താന്‍ സാധിക്കും.

phone, mobile phone

ഇരട്ട സിം സേവനം ലഭ്യമായ ഫോണില്‍ 280 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്ളത്. എംപി 3 പ്ലെയര്‍, വോയിസ് റെക്കോര്‍ഡര്‍, എഫ്എം റെഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ ഫീച്ചറുകളാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. ബ്ലൂടൂത്ത് ഓപ്ഷന്‍ വഴി ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഡിവൈസ് ബന്ധിപ്പിക്കാന്‍ കഴിയും.

Ads by Google
TRENDING NOW