Monday, September 25, 2017 Last Updated 53 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jul 2017 04.28 PM

ആഘോഷവേളയില്‍ താരമായ് തിളങ്ങാന്‍

uploads/news/2017/07/127294/partywear130717.jpg

ആഘോഷവേളയില്‍ തിളങ്ങാന്‍ ന്യൂജനറേഷന്‍ ട്രന്‍ഡുകളുടെ വസ്ത്രവിസ്മയം. ഇതണിഞ്ഞ് ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറച്ചാര്‍ത്തേകാം...

പുതുമയുടെ ലോകം തേടിപ്പോകുന്നവരാണ് ന്യൂജനറേഷന്‍. പുതിയ ഫാഷന്‍ട്രെന്‍ഡുകളെക്കുറിച്ച് അറിയാനും അവയൊക്കെ വാങ്ങി അണിയാനും ആഗ്രഹിക്കാത്തവര്‍ വളരെക്കുറവ്.

വൈവിധ്യമാര്‍ന്ന വസ്ത്രലോകത്തെ ഫാഷന്‍തരംഗങ്ങള്‍ യുവതലമുറയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ശരീരത്തിന് അനുയോജ്യമായ വസ്ത്രം എന്നതോടൊപ്പം ഫാഷനും പെണ്‍കുട്ടികളുടെ നോട്ടപ്പുള്ളിയായി. ഫാഷന്‍ലോകത്തെ ഇളക്കിമറിച്ച ഗൗണുകളുടെയും ഫ്രോക്കുകളുടെയും ഫാഷന്‍ട്രെന്‍ഡുകളിലൂടെ.......

ഷീത്ത് ഡ്രസ്


ഹോളിവുഡ് സൂപ്പര്‍താരങ്ങളുടെ ഇഷ്ടവസ്ത്രമായ ഷീത്ത് ഡ്രസ് ശരീരത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ മനോഹരമാണ്. അധികം ആഡംബരമില്ലാത്തതിനാല്‍ ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ഇണങ്ങും.

ഒതുങ്ങിയ ശരീരപ്രകൃതിയുള്ളവര്‍ക്കാണ് ഷീത്ത് ഡ്രസ് കൂടുതല്‍ അനുയോജ്യം. കൂടുതല്‍ ഭംഗിക്കുവേണ്ടി ഇതോടൊപ്പം ബെല്‍റ്റും ധരിക്കാറുണ്ട്.

ഇന്റര്‍വ്യൂ, കോണ്‍ഫറന്‍സ് എന്നീ അവസരങ്ങളില്‍ ധരിക്കാവുന്ന ഷീത്ത് ഡ്രസില്‍ കോട്ടന്‍ ഫാബ്രിക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്. 650 മുതല്‍ 3000 രൂപ വരെ വിലയില്‍ ലഭ്യമാണ്.

ക്രീപ്പ് മാക്‌സി റാപ്പ് ഫ്രോക്ക്


ഫങ്ഷനുകളില്‍ വളരെ വ്യത്യസ്തമായ ലുക്ക് നല്‍കുന്ന ഈ ഡ്രസ് സായാഹ്‌നവിരുന്നുകള്‍ക്കും മറ്റും ഉപയോഗിക്കുവാന്‍ പറ്റിയ കാഷ്വല്‍വെയറാണ്. ഏത് ശരീരപ്രകൃതിക്കാര്‍ക്കും ചേരുമെങ്കിലും ഉയരമുള്ളവര്‍ക്കാണ് കൂടുതല്‍ അനുയോജ്യം.

ജോര്‍ജറ്റ്, സില്‍ക്ക്, ഷിഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനാല്‍ ധരിക്കാനും സുഖപ്രദമാണ്. 800 മുതല്‍ 2000 വരെ വിലയില്‍ ലഭിക്കും.

uploads/news/2017/07/127294/partywear130717a.jpg

റ്റുലെ ഡ്രസ്


യുവതലമുറയുടെ ഹരമായ റ്റുലെ ഡ്രസ്. വിവാഹം, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ വിശേഷാവസരങ്ങളിലെ മിന്നും താരമാണിത്.

നെറ്റ് പോലെ നേര്‍ത്ത തുണിയുപയോഗിച്ചിരിക്കുന്നതിനാല്‍ ഒതുങ്ങിയ ശരീരപ്രകൃതിയുള്ളവര്‍ക്കാണ് കൂടുതല്‍ അനുയോജ്യം. ഡ്രസിനിണങ്ങുന്ന ബ്രേസ്‌ലെറ്റും ധരിക്കാം. 500 മുതല്‍ 20000 വരെ വിലയില്‍ റ്റുലെ ലഭ്യമാണ്.

റ്റൈ ഡീറ്റൈയില്‍ ഡ്രസ്


കോളജ് വിദ്യാര്‍ഥികളില്‍ തരംഗമായി മാറിയ വസ്ത്രമാണിത്. ഏതുതരത്തിലുള്ള ഡ്രസിനെയും ഒരു കോ ണ്‍ട്രാസ്റ്റിങ് ബെല്‍റ്റ് ധരിച്ച് റ്റൈ ഡീറ്റൈയില്‍ ഡ്രസാക്കി മാറ്റാം.

എംബ്രോയ്ഡറിയുള്ള ബെല്‍റ്റാണെങ്കില്‍ വസ്ത്രത്തിന്റെ മോടി കൂട്ടാം. ഒതുങ്ങിയ ശരീരമുള്ളവര്‍ക്ക് നന്നായി ഇണങ്ങുന്നതാണിതിന്റെ രൂപകല്‍പ്പന.
ഏതുസമയത്തും ഏത് സന്ദര്‍ഭത്തിലും ധരിക്കാമെന്നതാണിതിന്റെ പ്രത്യേകത. 1000 രൂപ മുതല്‍ ലഭ്യമാണ്.

മോനിഷ മോഹന്‍, ജി.ശ്രീപ്രിയ

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW