Saturday, June 23, 2018 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jul 2017 02.28 PM

ഒഴിവാക്കാം കുട്ടികളിലെ പിടിവാശി

uploads/news/2017/07/127278/kidspersonality130717.jpg

നിര്‍ബന്ധം നേടാന്‍ വേണ്ടി ഉപവാസം നടത്തിയും, വീടുവിട്ട് പോയും, ആത്മഹത്യാ ഭീഷണി മുഴക്കിയും കാര്യം കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാതിരിക്കുക. അത് ചിലപ്പോള്‍ പലതരം ഗുരുതര പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കാം.

കുട്ടികളിലെ പിടിവാശി മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയാണ്. കളിചിരിയുടെ വേനലവധിക്കാലം കഴിഞ്ഞ് പഠനത്തികവുമായി സ്‌കൂളിലേക്കു പോകാന്‍ തുടങ്ങിയിരിക്കുന്നു കുട്ടികള്‍.

കൂട്ടുകാരുടേതുപോലുള്ള വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും എന്തിന് മൊബൈല്‍ഫോണിനും കംപ്യൂട്ടറിനും ബൈക്കിനും വരെ വാശിപിടിച്ച് ഗൃഹാന്തരീക്ഷം കലുഷിതമാക്കുന്ന കുട്ടിവീരന്‍മാരും കുറവല്ല.

ആവശ്യം നേടാന്‍ വേണ്ടി ഉപവാസം നടത്തിയും വീടുവിട്ട് പോയും ആത്മഹത്യാ ഭീഷണി മുഴക്കിയും കാര്യം കാണാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അത്ര നിസാരമായി തള്ളിക്കളയാതിരിക്കുക.

അത് ചിലപ്പോള്‍ പലതരം ഗുരുതര പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കാം. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി മക്കളെ പഠിപ്പിച്ച് മിടുക്കന്‍മാരാക്കാന്‍ പ്രയത്‌നിക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ പിടിവാശി പലപ്പോഴും താങ്ങാനാവുന്നതിലും അപ്പുറമാണ്.

പിടിവാശി എന്തുകൊണ്ട്


'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്നപോലെയാണ് പിടിവാശിയുടെ കാര്യവും. ഇത്തരം വാശിക്ക് വളംവച്ചു കൊടുത്താല്‍ പിന്നീട് മുന്നോട്ട് പോകുന്തോറും കുട്ടികള്‍ കൂടുതല്‍ വാശിക്കാരായി മാറിക്കൊണ്ടേയിരിക്കും.

'കുട്ടികള്‍ ഒരു ശൂന്യമായ സ്ലേറ്റാണെന്നാണ്' പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജോണ്‍ ലോക്ക് പറയുന്നത്. ആ സ്ലേറ്റില്‍ നമുക്ക് എന്തും എഴുതാം. സ്‌നേഹത്തിന്റെയോ നൈര്‍മല്യങ്ങളുടെയോ, ക്രൂരതയുടെയോ വിത്തു വിതയ്ക്കാം.

അങ്ങനെ പല സ്വഭാവങ്ങള്‍പോലെ അമിത പിടിവാശി എന്ന പെരുമാറ്റ വൈകല്യവും കുട്ടികളിലെ വ്യക്തിത്വ വികാസത്തെ സ്വാധീനിക്കാം. കുട്ടി ജീവിക്കുന്ന സമൂഹവും ചുറ്റുപാടും, കുടുംബവും കൂട്ടുകാരും എല്ലാം അവന്റെ സ്വഭാവത്തെ സ്വാധീനിക്കും.

വളര്‍ത്തുദോഷം


കുട്ടികളുടെ ദുശാഠ്യത്തിനെല്ലാം വളംവച്ചു കൊടുത്ത് കുട്ടികള്‍ വഷളായിപ്പോയെന്ന് വളരെ വൈകിയാണ് മിക്ക മാതാപിതാക്കളും തിരിച്ചറിയുന്നത്് . ഈ വാശിയെ ചികിത്സിക്കാന്‍ ചിലര്‍ ചൂരല്‍കഷായം പ്രയോഗിക്കാറുണ്ട്.

ശാരീരിക ശിക്ഷാനടപടികള്‍ കൊണ്ട് കൊച്ചുകുട്ടികളെ മാത്രമേ ഒരുപരിധിവരെ അനുസരിപ്പിക്കാന്‍ കഴിയൂ എന്ന് ഓര്‍ക്കുക. മുതിര്‍ന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് അവരുടെ വാശിയും പ്രതികാരബുദ്ധിയും കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ. കൂടാതെ അമിതലാളന കാണിക്കുന്നവരും കുട്ടിയുടെ മോശം പെരുമാറ്റത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓര്‍ക്കുക.

നല്ല മാതൃകകളാകണം


കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. ചില കുട്ടികള്‍ പറയാറുണ്ട് 'എന്റെ അച്ഛന്‍ അല്ലെങ്കില്‍ അമ്മയും സഹോദരങ്ങളുമാണ് തങ്ങളുടെ റോള്‍ മോഡല്‍' എന്ന്. കുഞ്ഞുങ്ങളുടെ വ്യക്തിത്വവും സ്വഭാവ രൂപീകരണവും വീട്ടില്‍നിന്നുതന്നെയാണ് രൂപപ്പെട്ടുതുടങ്ങുന്നത്.

വീടിനെക്കുറിച്ചും അവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് മനസില്‍ ഒരു ഊര്‍ജം തോന്നണം. അതിന് ആദ്യം വേണ്ടത് മാതാപിതാക്കളും കുട്ടികളും തമ്മില്‍ സൗഹൃദാന്തരീക്ഷം ഉണ്ടാവുക എന്നതാണ്.

എല്ലാവരും തമ്മില്‍ തുറന്ന സംസാരവും ഏതുകാര്യങ്ങള്‍ വീട്ടില്‍ നടന്നാലും അതിനെക്കുറിച്ച് എല്ലാവരോടും സംസാരിക്കുകയും വേണം. എന്തു പ്രശ്‌നം വന്നാലും അത് തുറന്നു പറയാനും ആശ്വാസം കണ്ടെത്താനും കുട്ടികള്‍ക്ക് മാതാപിതാക്കളുടെ മുന്നില്‍ കഴിയണം. ആശയവിനിമയം പോലെ മറ്റൊന്ന് സ്‌നേഹമാണ്, മാതാപിതാക്കള്‍ പരസ്പരവും കുട്ടികളോടും

Thursday 13 Jul 2017 02.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW