Sunday, April 22, 2018 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jul 2017 03.43 PM

കരയാന്‍ എനിക്ക് കഴിയില്ല

ഞങ്ങള്‍ക്ക് മലയാളം അറിയില്ല. കുട്ടി എന്താണോ ചെയ്തത് അത് മറ്റുള്ളവരിലേക്കെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന തെളിവാണ് ഇപ്പോള്‍ സ്‌റ്റേജില്‍ കണ്ടത്. എന്തായാലും കുട്ടി നല്ലൊരു അഭിനേത്രിയായിത്തീരട്ടെ ....
uploads/news/2017/07/126938/Weeklytviswaraynair1.jpg

സ്‌കൂളില്‍ പഠിക്കുന്നകാലത്ത് കഥാപ്രസംഗം, ഡ്രാമാ, മോണോആക്ട് തുടങ്ങിയവയിലൊക്കെ പങ്കെടുക്കുമായിരുന്നു. മോണോആക്ടിന് സ്‌റ്റേറ്റ് ലെവല്‍ പ്രൈസ് വിന്നറായിരുന്നു. പിന്നെ ഡ്രാമയില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.അങ്ങനെയാണ് അഭിനയത്തോടുള്ള താല്പര്യം കൂടുതലായത്.

ഇപ്പോള്‍ ഞാന്‍ ബോംബെയില്‍ സെറ്റില്‍ഡാണ്. അവിടെ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പഠിക്കുന്നു. അങ്ങനെയിരിക്കെയാണ് എന്റെ ആഗ്രഹംപോലെ അഭിനയിക്കാന്‍ ഒരവസരം ലഭിച്ചത്. ഭാര്യ എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമായി കാണുന്നു.

ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിപ്പെട്ടപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. കാരണം സാജന്‍സൂര്യയെ പോലെ പരിചയസമ്പന്നനായ ഒരാളുടെ ഭാര്യാ വേഷം ചെയ്യണം.

ഒരുപാട് ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. എന്നാല്‍ സെറ്റില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടീവായിരുന്നു. അതുകൊണ്ട് ഒരു തുടക്കക്കാരി എന്ന ഫീല്‍ ഉണ്ടായില്ല. അത്രയ്ക്ക് അടുപ്പമായിരുന്നു എല്ലാവരും.

മോചിത എന്ന കഥാപാത്രം എന്തുകൊണ്ടും എന്റെ മനസ്സിനിണങ്ങുന്നതായിരുന്നു. എന്താണെന്നോ എനിക്ക് കരഞ്ഞ് അഭിനയിക്കുക വലിയ പ്രയാസമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ കരഞ്ഞാല്‍ ശരിയാകില്ല...! ദൈവം സഹായിച്ച് ഈ കഥാപാത്രത്തിന് ആദ്യത്തെ കുറച്ച് സീനിലെ കരയേണ്ടി വന്നിട്ടുള്ളൂ.

ഞാന്‍ അത്യാവശ്യം ബോള്‍ഡാണെങ്കിലും മോചിത എന്ന കഥാപാത്രത്തെപ്പോലെ അത്ര ബോള്‍ഡല്ല. കുറച്ച് പാവം ടൈപ്പാണെന്നാണ് എല്ലാവരും പറയുന്നത്. പിന്നെ മോചിതയുമായി എനിക്കുള്ള സാമ്യം ഡ്രസ്സിംഗില്‍ മാത്രമാണ്.

അതുകൊണ്ടാവണം പുറത്ത് പോയാലും ആളുകള്‍ എന്നെ പെട്ടെന്ന് തിരിച്ചറിയുന്നത്. ശരിക്കും 'ഭാര്യ'യില്‍ ഞാന്‍ അഭിനയിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. പുറത്തുപോകുമ്പോഴും അല്ലാതെയുമൊക്കെ പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്. അപ്പോഴൊക്കെ ഒരുപാട് സന്തോഷം തോന്നും.

എന്റെ കഥാപാത്രമിപ്പോള്‍ പോലീസ് ഓഫീസറായിട്ടാണ്. തുടക്കത്തില്‍ ഈ വേഷം എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമോ എന്നൊരു തോന്നലുണ്ടായിരുന്നു.

കാരണം സാധാരണ പെണ്‍കുട്ടിയായിരുന്ന മോചിത പെട്ടെന്ന് പോലീസ് വേഷത്തിലേക്ക് മാറുമ്പോള്‍ എത്രത്തോളം പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയും എന്നൊരു ടെന്‍ഷനുണ്ടായിരുന്നു.

uploads/news/2017/07/126938/Weeklytviswaraynair.jpg

പക്ഷേ 'ഭാര്യ'യുടെ ഡയറക്ടര്‍ എന്നെ ഒരുപാട് പിന്തുണച്ചിരുന്നു. അതുകൊണ്ടാകണം മോചിത എന്ന പോലീസ് ഓഫീസര്‍ പ്രേക്ഷക മനസ്സില്‍ ഇടംനേടിയത്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസാകാന്‍ താല്പര്യമില്ല.

സീരിയലിലേക്ക് വന്ന ശേഷം പലരും അഭിനയത്തെക്കുറിച്ച് പല അഭിപ്രായങ്ങളും പറയാറുണ്ട്. എങ്കിലും ഹസ്ബന്റ് പറയുമ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നുന്നത്.

അഭിനയം നന്നായാലും മോശമായാലും പറഞ്ഞ് തിരുത്താറുണ്ട്. ഭാര്യ സീരിയല്‍ കാണുമ്പോള്‍ ഞാന്‍ ഹസ്ബന്റിന്റെ മുഖത്തേക്ക് നോക്കും. അദ്ദേഹത്തിന്റെ റിയാക്ഷന്‍ കാണാന്‍. ഓരോ സീനും കണ്ട് അഭിപ്രായം പറയാറുണ്ട്.

അമ്മയാണ് എന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാത്തിനും തുടക്കക്കാരിയും എന്റെ കഴിവ് പുറത്തുകൊണ്ടുവന്നതും അമ്മയാണ്. കല്യാണത്തിനു ശേഷം ഹസ്ബന്റിന്റെ വീട്ടുകാരും ഒരുപാട് സപ്പോര്‍ട്ട് ചെയ്തു.

ഞാന്‍ അഭിനയത്തിലേക്ക് വരണം എന്നൊക്കെ ഒരു പക്ഷേ എന്റെ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചതും അവരാണ്. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം അഭിനയവും പഠനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണം എന്നതാണ്.

ജീവിതത്തില്‍ ഒരു കാര്യത്തിലെ വിഷമം തോന്നിയിട്ടുള്ളൂ. ഭാര്യയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നതിന് മുമ്പ് മറ്റൊരു സീരിയലില്‍ അവസരം ലഭിച്ചിരുന്നു. പക്ഷേ എന്തോ കാരണത്താല്‍ ആ സീരിയല്‍ ക്യാന്‍സലായി. അന്ന് ഒരുപാട് സങ്കടം തോന്നി.

ഇന്നും മറക്കാനാവാത്ത മറ്റൊരു സംഭവം 2009-ല്‍ കല്‍ക്കട്ടയില്‍ വച്ച് നടന്ന ഡ്രാമാ ഫെസ്റ്റിവലില്‍ പങ്കെടുത്തതായിരുന്നു. ഞങ്ങള്‍ മലയാളത്തിലായിരുന്നു ഡ്രാമാ അവതരിപ്പിച്ചത്. പക്ഷേ ജഡ്ജസായിരുന്നവര്‍ നോര്‍ത്ത് ഇന്ത്യാക്കാരായിരുന്നു.

മലയാളഭാഷ അറിയാവുന്ന ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഡ്രാമ കഴിഞ്ഞ് പുറത്തേയ്ക്ക് വന്ന നിമിഷം ജഡ്ജസായിരുന്ന മൂന്ന് സാറുമാര്‍ എഴുന്നേറ്റു വന്ന് അഭിനന്ദിച്ചു.

ഇന്നും അവര്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട്. ''ഞങ്ങള്‍ക്ക് മലയാളം അറിയില്ല. കുട്ടി എന്താണോ ചെയ്തത് അത് മറ്റുള്ളവരിലേക്കെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന തെളിവാണ് ഇപ്പോള്‍ സ്‌റ്റേജില്‍ കണ്ടത്. എന്തായാലും കുട്ടി നല്ലൊരു അഭിനേത്രിയായിത്തീരട്ടെ''

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അംഗീകാരമായിരുന്നു അത്. എന്നെ അഭിനയമെന്ന സ്വപ്നത്തിലേക്കെത്തിക്കാന്‍ പ്രചോദനമായതും ആ വാക്കുകളാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം ഏഷ്യാനെറ്റിന്റെ ബെസ്റ്റ് ന്യൂഫേസ് അവാര്‍ഡ് എനിക്ക് ലഭിച്ചതാണ്. തുടക്കക്കാരി എന്ന നിലയില്‍ ഇങ്ങനൊരു അവാര്‍ഡ് കിട്ടുക എന്നത് എന്നെയും എന്റെ ഫാമിലിയെയും സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.

- ശില്‍പ ഷാജി

Ads by Google
Ads by Google
LATEST NEWS
TRENDING NOW