Tuesday, July 25, 2017 Last Updated 9 Min 58 Sec ago English Edition
Todays E paper
Tuesday 11 Jul 2017 03.19 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/07/126624/Weeklyjokes110717.jpg

മധു സുഹൃത്ത് ബിജുവിനോട്: നീയും ചേട്ടനും തമ്മില്‍ കുടുംബവീടിനു വേണ്ടിയുള്ള വഴക്ക് എന്തായി? ഒരു തീരുമാനമായോ?
ബിജു: പിന്നേ... കഴിഞ്ഞ കാറ്റിലും മഴയിലും വീടിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.
- നിര്‍മ്മല്‍, മഞ്ചേരി

****

എസ്.ഐ. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടിയില്‍ ഫോണ്‍ വന്നു:
ഹലോ... സാറേ, ഞാന്‍ കുമ്പളത്തെ മോഷണം നടന്ന വീട്ടിലെ ഗൃഹനാഥനാണ്. ആ കള്ളന് ഒന്നു ഫോണ്‍ കൊടുക്കുമോ?
എസ്.ഐ: എന്തിന്?
ഗൃഹനാഥന്‍: ഞാന്‍ അല്‍പ്പം മദ്യപിച്ചിട്ടുണ്ട്. അതുകൊണ്ട് ഭാര്യ എന്നെ വീട്ടിലേക്കു കയറ്റാതെ വീട് പൂട്ടി. അടച്ചിട്ട വീടിന്റെ അകത്ത് അയാള്‍ എങ്ങനെ കേറി എന്നു ചോ
ദിക്കണം സാര്‍...
- മുരളി, കോട്ടയം

uploads/news/2017/07/126624/Weeklyjokes110717a.jpg

ഹോട്ടലില്‍ ഭക്ഷണത്തിനിടെ ഒരുവന്‍ വെയ്റ്ററോട്:
എനിക്ക് ഇവിടത്തെ ഈച്ചകളെ അങ്ങ് തീരെ പിടിക്കുന്നില്ല.
ഉടനെ വെയ്റ്റര്‍: സാറിന് തീരെ ഇഷ്ടമില്ലാത്ത ഈച്ചയെ കാട്ടിത്തന്നാല്‍ ഞാനവനെ ഉടനെയങ്ങ് തട്ടിയേക്കാം.
- പ്രദീപ്, സ്വരാജ്

****

ട്രാഫിക്ക് കോര്‍ട്ടിലെ ജഡ്ജി വൃദ്ധനായ പ്രതിയോട്:
നിങ്ങള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല. അമിതവേഗത്തിലായിരുന്നു വണ്ടിയോടിച്ചത്. ഡ്രൈവിംഗ് ലൈസന്‍സും കൈയിലുണ്ടായിരുന്നില്ല. ഈ കുറ്റ
ങ്ങള്‍ക്ക് 5000 രൂപ പിഴയും ഒരു വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നു.
പ്രതി: ഞാനെന്റെ പിഴ ഇപ്പോള്‍ത്തന്നെ അടച്ചുകൊള്ളാം. പക്ഷേ എന്റെ ലൈസന്‍സ് റദ്ദാക്കാന്‍ അങ്ങേയ്ക്ക് സാദ്ധ്യമല്ല. കാരണം ഞാനിതുവരെ ഡ്രൈവിംഗ് ലൈസന്‍സ്
എടുത്തിട്ടില്ല.
- മോനിച്ചന്‍, ഹരിപ്പാട്

****

uploads/news/2017/07/126624/Weeklyjokes110717b.jpg

അമ്മ മകനോട് : മോനേ, എങ്ങനെയുണ്ടായിരുന്നു എസ്‌കര്‍ഷന്‍?
മകന്‍: അടിപൊളി. തകര്‍ത്തുവാരി. ഞങ്ങള്‍ നാളെയും പോകുന്നുണ്ട്.
അമ്മ: ഇനിയും എന്തിനാ പോകുന്നത്?
മകന്‍: രണ്ടുമൂന്നു പേരെ കാണാതായിട്ടുണ്ട്. തിരയാന്‍ പോവുകയാ.
- നീഹാര സന്തോഷ്, കോതമംഗലം

****

മനു സുഹൃത്ത് രാജുവിനോട്: ഇന്ന് നല്ല സന്തോഷത്തിലാണല്ലോ. എന്താ കാര്യം?
രാജു: ഇന്നെന്റെ വിവാഹവാര്‍ഷികമാണ്.
മനു: കൊള്ളാമല്ലോ. ഭാര്യ സമ്മാനം വല്ലതും തന്നോ?
രാജു: അതു രാവിലെതന്നെ തന്നു. പക്ഷേ ഒഴിഞ്ഞുമാറിയതുകൊണ്ട് കിട്ടിയില്ല.
- ബിനോയ്, കൊല്ലം

*****

uploads/news/2017/07/126624/Weeklyjokes110717c.jpg

സാഹിത്യകാരന്‍ വീട്ടുടമയോട്: മഹാനായ ഒരു സാഹിത്യകാരന്‍ ഈ വീട്ടില്‍ താമസിച്ചിരുന്നുവെന്ന് കാലങ്ങള്‍ക്കു ശേഷം ജനങ്ങള്‍ ഈ വീടു നോക്കിപ്പറയും.
വീട്ടുടമ: വാടക നാളെത്തന്നെ തന്നില്ലെങ്കില്‍ നാളെമുതല്‍ തന്നെ ജനങ്ങള്‍ക്ക് അങ്ങനെ പറയേണ്ടിവരും.
- ഷംജാദ്, മാഹി

Ads by Google
TRENDING NOW