Thursday, June 21, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jul 2017 12.49 PM

ഇടയ്‌ക്കൊന്ന് ഉടക്കിയെങ്കിലും ഞങ്ങള്‍ സൗഹൃദത്തിലാണ്; സല്‍മാന്‍ ഖാനു കിങ് ഖാന്റെ കിടിലന്‍ സമ്മാനം

shahrukh khan,

ഇടയ്ക്ക് ഒന്നു ഉരസിയെങ്കിലും ഞങ്ങള്‍ സൗഹൃദത്തിലാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ താരങ്ങള്‍. വെറെ ആരും അല്ലട്ടോ.. സല്‍മാന്‍ ഖാന്റെയും ഷാരുഖ് ഖാന്റെയും കാര്യം തന്നെയാണ് പറയുന്നത്. ഉടക്കൊക്കെ മാറി ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചയായിരിക്കുന്നത് ഷാരുഖ് സല്‍മാന് നല്‍കിയ സമ്മാനമാണ്. മെഴ്‌സഡീസ് ലക്ഷ്വറി എസ്‌യുവിയാണ് ഷാരുഖ് സല്‍മ്മാന് സമ്മാനമായി നല്‍കിയത്.

കിങ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചതിനാണ് സല്‍മാന്‍ ഖാന് ബെന്‍സ് സമ്മാനമായി നല്‍കിയത് എന്നാണ് വാര്‍ത്തകള്‍. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ കാര്‍ സമ്മാനിക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്തയോട് താരങ്ങള്‍ ഇരുവരെ പ്രതികരിച്ചിട്ടില്ല.

shahrukh khan,

പെര്‍ഫോമന്‍സ് കാറായി മെഴ്‌സഡീസ് ബെന്‍സ് വിപണിയിലെത്തിച്ച കാറാണ് ജിഎല്‍ഇ 43 എഎംജി. 362 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് വാഹനത്തിന്റെ കരുത്ത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ കൈവരിക്കാന്‍ വെറും 5.7 സെക്കന്റുകള്‍ മാത്രം മതി. 250 കിലോമീറ്ററാണ് പരമാവധി വേഗം. 88.54 ലക്ഷം രൂപയാണ് കാറിന്റെ എക്‌സ്‌ഷോറും വില.

Ads by Google
Ads by Google
Loading...
TRENDING NOW