Monday, July 24, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Tuesday 04 Jul 2017 02.16 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/07/124424/Weeklyjokes040717.jpg

രവി സുഹൃത്തിനോട്:
ഇപ്രാവശ്യവും ഹൈജംപിന് നിനക്കാണല്ലോ ഒന്നാം സ്ഥാനം. ഓരോ വര്‍ഷവും നിന്റെ റിക്കാര്‍ഡ് നീതന്നെ തകര്‍ക്കുകയാണല്ലോ! ഇതെങ്ങനെ സാധിക്കുന്നു?
സുഹൃത്ത്: രജനിയുടെ അച്ഛന്‍ ഓരോ കൊല്ലവും അവരുടെ മതില് പൊക്കിക്കെട്ടും.
രവി: എങ്കില്‍ ഇനിമുതല്‍ ഓട്ടത്തിന് നിനക്കായിരിക്കും സമ്മാനം. അവളുടെ അച്ഛന്‍ പട്ടാളത്തില്‍നിന്ന് ഇങ്ങു പോരുകയാ...
- മിഥുന്‍, തലശേരി

****

വാസു കേശവനോട്:
ടോമിയുടെ വണ്ടി മോഷണം പോയിട്ട് അയാള്‍ക്ക് ഒരു കുലുക്കവുമില്ല. നീ എന്തിനാ ഇത്ര പാടുപെട്ട് വണ്ടി അന്വേഷിക്കുന്നത്?
കേശവന്‍: അവന്‍ വണ്ടി വാങ്ങാന്‍ ബാങ്കീന്ന് ലോണെടുത്തപ്പം ജാമ്യം നിന്നത് ഞാനാ...
- ഹരീഷ്, വെമ്പാലം

****

വക്കീലിനോട് സുഹൃത്ത്:
ഇന്നെന്താ പതിവില്ലാതെ ഇത്ര ഗൗരവത്തില്‍ വായിക്കുന്നത്?
വക്കീല്‍: ഇന്നൊരു ഡൈവോഴ്‌സ് കേസുണ്ട്. ഈ പുസ്തകത്തില്‍ പറയുന്നത് ഭ്രാന്ത്, അപസ്മാരം ഇവ വിവാഹമോചനത്തിന് കാരണമാണെന്നാണ്.
സുഹൃത്ത്: വിവാഹത്തിനും കാരണം ഇതൊക്കെത്തന്നെയാ...
- അനില്‍, ഗാന്ധിനഗര്‍

*****

uploads/news/2017/07/124424/Weeklyjokes040717a.jpg

വിവാഹിതയായിട്ട് അമ്പതു വര്‍ഷമായ ഒരു സ്ത്രീയോട് മറ്റൊരുവള്‍:
ഇത്രയും നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയില്‍ ഒരിക്കല്‍പ്പോലും വിവാഹമോചനത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ലേ?
സ്ത്രീ: വിവാഹമോചനത്തെപ്പറ്റിയോ... ഒരിക്കലുമില്ല. മറിച്ച് കൊലപാതകത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ട്.
- കദീഷ്‌രാജ്, ഇടുക്കി

****

വൈകുന്നേരം നാലുമണിയായപ്പോള്‍ ക്ലാര്‍ക്ക് ഓഫീസറോട്:
സാര്‍... എനിക്കല്‍പ്പം നേരത്തെ പോകണം. ഷോപ്പിംഗിനുവേണ്ടി ഭാര്യ വെളിയില്‍ നില്‍ക്കുന്നു.
ഓഫീസര്‍: സാദ്ധ്യമല്ല.
ക്ലാര്‍ക്ക് : താങ്ക്‌യൂ സാര്‍. ആപല്‍ഘട്ടങ്ങളില്‍ സാര്‍ ഒരു സഹായിയാണെന്നു പറഞ്ഞു കേട്ടത് എത്ര ശരിയാണ്!
- ബാലു, തകഴി

*****

മദ്യപാനികളെ കൗണ്‍സിലിംഗിന് വിധേയമാക്കിക്കൊണ്ട് കൗണ്‍സിലര്‍:
ഒരു പാത്രത്തില്‍ വെള്ളവും മറ്റൊരു പാത്രത്തില്‍ മദ്യവും വച്ചിട്ട് ഒരു കഴുതയെ അതിനടുത്തേക്ക് വിട്ടാല്‍ കഴുത മദ്യം കുടിക്കുകയില്ല. പകരം വെള്ളമായിരിക്കും കുടിക്കുക.
എന്തുകൊണ്ട്?
മദ്യപന്‍: അതുകൊണ്ടാണല്ലോ അതിനെ 'കഴുത' എന്നു വിളിക്കുന്നത്.
- തോംസണ്‍, ചാലക്കുടി

****

വേദപാഠ ക്ലാസ്സില്‍ അദ്ധ്യാപകന്‍:
ആദം ആപ്പിള്‍ കടിച്ചുതിന്നാനുണ്ടായ കാരണം എന്ത്?
കുട്ടി: പഴയകാലത്ത് കത്തിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് കടിച്ചു തിന്നുക എന്ന ഒറ്റമാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ.
- ജസ്റ്റിന്‍, പെരുവ

****

uploads/news/2017/07/124424/Weeklyjokes040717b.jpg

ഒരാള്‍ പത്രം വായിക്കുന്നതിനിടയില്‍: അറിഞ്ഞില്ലേ... കയര്‍, കശുവണ്ടി, ഇന്‍സുലിന്‍ തുടങ്ങിയവയ്ക്ക് നികുതി കുറയുമെന്ന്.
അപരന്‍: അതേതായാലും നന്നായി. ഇനി തൂങ്ങിച്ചാകുന്നവന് നികുതിയുടെ ഭാരം കുറഞ്ഞു കിട്ടുമല്ലോ.
- ഗോപി, കടമറ്റം

Ads by Google
TRENDING NOW