Monday, October 22, 2018 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 19 Jun 2017 04.49 PM

ഈ ഭാഗങ്ങളില്‍ മറുകുള്ള പുരുഷന്മാര്‍ ലക്ഷണമൊത്തവര്‍

uploads/news/2017/06/119879/mole.jpg

ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും മറുകുകള്‍ക്ക് പ്രാധാന്യമുണ്ട്. ബിന്ദുക്കള്‍ തവിട്ടു നിറമുള്ളതും കറുപ്പുനിറമുള്ളതുമായ രണ്ടു തരം മറുകുകളാണ് പൊതുവെ കണ്ടു വരുന്നത്. പുരുഷന്‍മാരില്‍ തവിട്ട് നിറത്തിലുള്ള മറുക് ചിലപ്പോള്‍ അല്‍പ്പം ചുവന്ന നിറത്തിലും ദൃശ്യമാകാറുണ്ട്. ചില ബിന്ദുക്കള്‍ അരിമ്പാറപോലെ തടിച്ചതുമായിരിക്കും.

പുരുഷന്റെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകുന്ന മറുകുകള്‍ നോക്കിയാല്‍ അവയുടെ ലക്ഷണങ്ങള്‍ ഇപ്രകാരമാണ്:-

നെറ്റിയുടെ മദ്ധ്യഭാഗത്ത് തിലകം ചാര്‍ത്തുന്ന സ്ഥാനത്തുള്ള കറുത്തതും ചുവന്നതുമായ മറുക് പുരുഷന് ശുഭമാകുന്നു. നെറ്റിയുടെ മുകളിലോ ഇടതും വലതും അരികുകളിലോ കറുത്ത ബിന്ദുക്കള്‍ അശുഭവും ചുവന്നവ ശുഭവുമാകുന്നു.

പുരികങ്ങളുടെ മേല്‍ഭാഗത്തോ പുരികങ്ങളിലോ കറുത്ത മറുകുള്ളവന്‍ വിവേകിയാകുന്നു. രണ്ടു പുരികങ്ങളുടേയും ഇടയിലുള്ള കറുത്ത മറുക് ദാരിദ്ര്യലക്ഷണവും ചുവന്നവ നപുംസക ലക്ഷണവുമാണ്. കണ്‍പോളകളില്‍ വലത്തേതില്‍ ഏതെങ്കിലും നിറമുള്ള മറുകുണ്ടായിരുന്നാല്‍ അവന്‍ സൂക്ഷ്മദൃക്കും ഇടത്തേതിലാണെങ്കില്‍ ദരിദ്രനുമാകുന്നു.

ചെവികളുടെ അകത്തോ പുറത്തോ മറുകുള്ളവന്‍ അഹങ്കാരിയാണ്. ചുവന്നതാണെങ്കിലവന്‍ ധനികനും സഹൃദയനുമായിരിക്കും. കഴുത്തിന്റെ മറുവശം മുടിയോടു ചേര്‍ന്ന് കറുത്തതോ ചുവന്നതോ ആയ മറുകുണ്ടെങ്കിലാ പുരുഷന്‍ കര്‍മ്മനിരതനും ധനികനും എന്നാല്‍ ന്താനഹീനനുമായിരിക്കും.

വലതുകവിള്‍ത്തടത്തിലെ കറുത്തതുംചുവന്നതുമായ മറുക് പുരുഷനലങ്കാരവും ശുഭവും ആകുന്നു. ഇടതുകവിളിലാണെങ്കില്‍ അശുഭം. മൂക്കിന്റെ നടുക്കോ വശങ്ങളിലോ അഗ്രഭാഗത്തോ പുരുഷനു മറുകുണ്ടെങ്കില്‍ അതു കറുപ്പോ ചുവപ്പോ ആയാലും അതു ശുഭകരമല്ല.

മേല്‍ ചുണ്ടിനു മുകളില്‍ കറുത്ത മറുകുള്ളവന്‍ അഹങ്കാരിയും ചുവന്ന മറുകുള്ളവന്‍ ധനികനും ദയാലുവുമായിരിക്കും. താടിയിലോ താഴത്തെ ചുണ്ടിനോടു ചേര്‍ന്നോ ഏതെങ്കിലും നിറത്തില്‍ മറുകുള്ളത് ശുഭകരമാണ്.

കഴുത്തില്‍ കറുത്ത പുള്ളിയുള്ളവന്‍ കണ്ഠക്ഷോഭം ചെയ്യുന്നവനും ചുവന്ന മറുകുള്ളവന്‍ അരസികനുമായിരിക്കും. പുരുഷന്റെ വലത്തേത്തോളത്തെ കറുത്തതോ ചുവന്നതോ ആയ മറുക് ധനലക്ഷണവും, ഇടത്തേതോളിലുള്ളത് കപടലക്ഷണവുമാണ്. കക്ഷങ്ങളില്‍ ഏതെങ്കിലും നിറത്തില്‍ മറുകുണ്ടായിരിക്കുന്ന പുരുഷന്‍ സമര്‍ത്ഥനും വിവേകിയുമാണ്.

പുരുഷന്റെ കൈത്തണ്ടകളിലും മുട്ടുകളിലും ഉള്ള കറുത്തതും ചുവന്നതുമായ മറുക് ശുഭകരമല്ല. കൈപ്പത്തിയില്‍ ഇടത്തേതിന്റെ ലക്ഷണം രേഖാശാസ്ത്രനിയമപ്രകാരം പരിഗണനാര്‍ഹമല്ല. വലതുകൈപ്പത്തിയില്‍ പുറത്ത് വലതു ഭാഗത്തുള്ള കറുപ്പു ബിന്ദുക്കള്‍ (മറുകുകള്‍) അശുഭകരവും ചുവന്നത് ശുഭകരവും ആകുന്നു. ഇടതുഭാഗത്താണെങ്കില്‍ രണ്ടു നിറവും ഗുണകരമായിരിക്കയില്ല.

തള്ളവിരലിന്റേയും ചൂണ്ടുവിരലിന്റേയും ഇടയ്ക്കുള്ള സമതലത്തിലും കങ്കണപ്രദേശത്തുമുള്ള രണ്ടുനിറം മറുകുകളും ശുഭകരമാകുന്നു. ഇവന്‍ വിവേകിയും സന്മാര്‍ഗചാരിയുമായിരിക്കും. തള്ളവിരലിന്റെ പുറത്തോ ചെറുവിരലിന്റെ ചുവട്ടിലോ പുറത്തോ ഉള്ള കറുത്ത മറുക് ധനമഹിമയേയും ഹൃദയവിശാലതയേയും, ചുവന്നവ കാമലമ്പടത്വത്തേയും സൂചിപ്പിക്കുന്നു. മറ്റു വിരലുകളിലെ മറുകുകള്‍ ശുഭലക്ഷണമല്ല.ഉള്ളം കയ്യിലെ മണിബന്ധത്തോടു ചേര്‍ന്നോ ഇടതുഭാഗത്തോ കാണുന്ന മറുക് ധനപ്രമത്തതേയും കറുത്തത് അധികാരദുര്‍വ്വിനിയോഗത്തേയും വിളിച്ചറിയിക്കുന്നവയാകുന്നു.

ഉള്ളംകയ്യുടെ ഇടതരികിലോ തള്ളവിരലിനകത്തോ ഏതു നിറത്തില്‍ മറുകുണ്ടെങ്കിലും അവന്‍ വിദ്വാനും ഉള്ളം കയ്യുടെ നടുമദ്ധ്യമുണ്ടായിരുന്നാലവന്‍ ഗ്രന്ഥകാരനും സഹൃദയനുമായിരിക്കും. നെഞ്ചില്‍ വലതുഭാഗത്തെ മറുകുകള്‍ ശുഭകരവും ഇടതുഭാഗത്തേത് അശുഭകരവുമാകുന്നു. വയറ്റത്തോ പള്ളകളിലോ അടിവയറ്റിലോ മറുകുകളുള്ള പുരുഷന്‍ ദയാലുവും ദരിദ്രനുമായിരിക്കും.ലിംഗത്തിന്റെ മേല്‍തട്ടിലോ ലിംഗത്തിന്മേലോ കറുത്ത മറുകുള്ളവന്‍ കാമചാരിയാകുന്നു. ഇവിടെ ചുവന്ന മറുകിന്റെ കാര്യം പറയുന്നില്ല.

തുടകളില്‍ കറുത്തതോ ചുവന്നതോ ആയ മറുകുള്ള പുരുഷന്‍ വിവേകിയാണ്. കാല്‍ മുട്ടുകളിലോ കണങ്കാലുകളിലോ ചുവന്ന മറുകുള്ളത് ശുഭകരവും കറുത്ത മറുക് അശുഭകരവുമാകുന്നു.ഉപ്പുകുറ്റിയുടെ വലതുവശത്തെ മറുകുകള്‍ ശുഭവും, ഇടതുവശത്തേത് അശുഭവുമത്രെ.

കാലിന്റെ വലതുപത്തിയില്‍ വലതുവശത്തുള്ള രണ്ടു നിറം മറുകുകളും ശുഭകരവും ഇടതുവശത്തെ ചുവന്ന മറുക് കലാപരവും, കറുത്തത് ദാരിദ്ര്യപരവുമാണ്.വലതുകാലിന്റെ തള്ളവിരലിന്റെ പുറത്ത് കറുത്ത മറുക് ശുഭകരവും മറ്റെവിടെയായിരുന്നാലും അശുഭവുമാകുന്നു. ഇവിടേയും ചുവന്ന മറുകിനെ വിവക്ഷിക്കുന്നില്ല.

Ads by Google
Ads by Google
Loading...
TRENDING NOW