Saturday, April 21, 2018 Last Updated 48 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 10 May 2017 04.01 PM

ദ ചെന്നൈ ഐഡള്‍

uploads/news/2017/05/107223/malavikasundher080517a.jpg

സോണി ടെലിവിഷനിലെ ഇന്ത്യന്‍ ഐഡള്‍ സീസണ്‍ 9 ലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ ചെന്നൈ സുന്ദരി മാളവിക സുന്ദറിന്റെ വിശേഷങ്ങളിലേക്ക്...

അയ്യങ്കാര് വീട്ട് അഴകേ എന്ന ഗാനത്തിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യന്‍ ഐഡള്‍ വേദി കീഴടക്കിയ മാളവിക സുന്ദര്‍. ചെന്നൈയില്‍ ജനിച്ച് സംഗീതത്തിന് വേണ്ടി ഗുരുകുല വിദ്യാഭ്യാസം തെരഞ്ഞെടുത്ത മാളവിക, തമിഴ് തെലുങ്ക് പിന്നണിഗാനരംഗത്ത് സജീവമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ ആയ സോണി ടിവിയുടെ ഇന്ത്യന്‍ ഐഡളില്‍ മാളവിക എത്തിയത് ബോളിവുഡിലേക്കുള്ള ചവിട്ടുപടി തേടിയാണ്. സീസണ്‍ 9 ല്‍ ടോപ്പ് ഫോറിലെത്തിയ ഏക പെണ്‍കുട്ടി സംഗീതവിശേഷങ്ങളുമായി കന്യകയ്‌ക്കൊപ്പം...

ഇന്ത്യന്‍ ഐഡള്‍ ടോപ്പ് ഫോറിലെത്തിയത് ?


തികച്ചും അപ്രതീക്ഷിതം. ഇങ്ങനെയൊരു മത്സരത്തില്‍ പങ്കെടുക്കാനാവുമെന്ന് സ്വ പ്‌നേപി ചിന്തിച്ചതല്ല. ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ചത് ഇന്ത്യന്‍ ഐഡള്‍ വഴിയാണ്.

ഓരോ ഘട്ടം കഴിയുമ്പോഴും എനിക്കിത് കഴിഞ്ഞല്ലോ എന്നോര്‍ത്ത് സന്തോഷമായിരുന്നു. ഒപ്പമുള്ള എല്ലാ മത്സരാര്‍ത്ഥികളും ഒന്നിനൊന്നു മികച്ചതാണ്.

ഓരോ ഘട്ടം കഴിയുന്തോറും മത്സരം മുറുകി വന്നു. വേദിയില്‍ പരസ്പരം മത്സരമുണ്ടായിരുന്നെങ്കിലും പുറത്ത് ഞങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥ സൗഹൃദമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.

ഇതിലേക്ക് എത്തിപ്പെട്ടത്.. ?


ബോളിവുഡില്‍ ഇന്നുള്ള പല മികച്ച പിന്നണി ഗായകരും ഇന്ത്യന്‍ ഐഡളിലൂടെ എത്തിയവരാണ്. മോണാലി ഠാക്കൂറടക്കം പലരും. എപ്പോഴുമൊരു അജ്ഞാതശക്തി എന്നിലെ ഗായികയെ ബോളിവുഡിലേക്ക് നയിച്ചിരുന്നു. ബോളിവുഡില്‍ പിന്നണി പാടാന്‍ ഇതൊരു നല്ല പ്ലാറ്റ്‌ഫോമായി മാറുമെന്ന് തോന്നി.

തുടക്കത്തില്‍ ആയിരത്തിലധികം മത്സരാര്‍ത്ഥികളുണ്ടായിരുന്നു. പലരും പ്രഗല്ഭര്‍, അതുകൊണ്ട് സെലക്ടാവില്ലെന്നു പോലും തോന്നി. പങ്കെടുക്കാനെത്തിയ സമയത്ത് സെലക്ഷനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

ഒരു കലാകാരിയെ സംബന്ധിച്ച് ഏറ്റവും ബെസ്റ്റ് നല്‍കുക എന്നതാണ് വലിയ കാര്യം. മുന്നിലുള്ളവര്‍ക്കു വേണ്ടി ഏറ്റവും നന്നായി പാടാന്‍ ഞാന്‍ ശ്രമിച്ചു. ജഡ്ജസിനും മറ്റുള്ളവര്‍ക്കും അതിഷ്ടപ്പെട്ടതു കൊണ്ടാണ് അവരെന്നെ സെലക്ട് ചെയ്തത്. സെലക്ടായി എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ഓരോ ഘട്ടത്തിലും ടെന്‍ഷനുണ്ടായിരുന്നു.

അവരവര്‍ തന്നെയാണ് ആദ്യ പാട്ട് സെലക്ട് ചെയ്യുന്നത്. ഞാന്‍ വ്യത്യസ്ത വേര്‍ഷനിലുള്ള രണ്ടു മൂന്നു പാട്ടുകളാണ് ആദ്യം പാടിയത്. സെലക്ഷന്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പാട്ടുകള്‍ തെരഞ്ഞെടുക്കുന്നത് ചാനലാണ്്. ഓരോ ഘട്ടവും മികവുറ്റതായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍.

സംസ്‌കാരവും ഭാഷയും രീതികളുമൊക്കെ വ്യത്യാസപ്പെട്ടിരുന്നെങ്കിലും പരസ്പരമുള്ള പ്രതികരണവും ഇടപെടലുമൊക്കെ സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയായിരുന്നു.

ആദ്യ പെര്‍ഫോമന്‍സിലൂടെ തന്നെ എനിക്കു കിട്ടിയ ഗോള്‍ഡന്‍ മൈക്ക് ഒരിക്കലും മറക്കാനാകില്ല. ഇന്നും അതിലെ ഓരോ എപ്പിസോഡും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ആ ഫുള്‍ ടീമിനോടും സോണി ടെലിവിഷനോടുമുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ല.

ഓരോ ഘട്ടവും മികച്ചതായിരുന്നില്ലേ ?


അത് വാക്കുകളില്‍ നിര്‍വചിക്കാനാവില്ല. ഓരോ പടികളും ചവിട്ടിക്കയറിയത് വെല്ലുവിളികള്‍ ഏറ്റെടുത്താണ്. ഓരോ പാട്ടും സുന്ദരമാക്കുന്നതില്‍ ഓര്‍ക്കസ്ട്രയ്ക്കു ള്ള കഴിവ് വലുതാണ്.

ഇന്ത്യന്‍ ഐഡളിലെ ഓര്‍ക്കസ്ട്ര എന്നെ വളരെ പിന്തുണച്ചിട്ടുണ്ട്. ഓരോ പാട്ടും കൂടുതല്‍ സുന്ദരമാക്കാന്‍ അവരെന്നെ ഒരുപാട് സഹായിച്ചു. ടോപ്പ് 4 ല്‍ പെണ്‍കുട്ടി ഞാന്‍ മാത്രമാണ്. പിന്നീടുള്ള ഓരോ റൗണ്ടിലും എനിക്കൊപ്പമുണ്ടായിരുന്നത് ആണ്‍കുട്ടികളാണ്.

പക്ഷേ അവരൊരിക്കലും എന്നെ ഒറ്റപ്പെടുത്തിയിട്ടില്ല. ഒരേയൊരു പെണ്‍കുട്ടിയായതു കൊണ്ടു തന്നെ ലോകത്തുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ശബ്ദമായി എന്റേതു മാറണമെന്ന ഉത്തരവാദിത്തമുണ്ടായി. അനുമാലിക് സാറാണെങ്കിലും നീ മുഴുവന്‍ സ്ത്രീകളുടെയും ശക്തിി യാണെന്ന് പറഞ്ഞു. അതഭിമാനനിമിഷമായിരുന്നു.

മൂന്നു മാസത്തോളം കുടുംബത്തില്‍ നിന്നകന്നു നിന്നിട്ടും മനസ്സില്‍ അങ്ങനെയൊരു ഒറ്റപ്പെടലുണ്ടായിട്ടില്ല. ഒപ്പമുള്ള മത്സരാര്‍ത്ഥികള്‍ സ്വന്തം കുടുംബം പോലെയായിരുന്നു. ഹിന്ദി സംസാരിക്കാനും പറയാനും അറിയാമെങ്കിലും എഴുതാനെനിക്ക് ബുദ്ധിമുട്ടാണ്.

അതിനൊക്കെ സഹായിച്ചത് ഒപ്പമുള്ള മത്സരാര്‍ത്ഥികളാണ്. കര്‍ണാടകസംഗീതത്തിലെ സംശയങ്ങള്‍ അവരെന്നോട് ചോദിച്ചും മനസ്സിലാക്കി. മത്സരമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ എല്ലാവരും തമ്മില്‍ തികഞ്ഞ ആത്മാര്‍ത്ഥതയുണ്ടായിരുന്നു.

TRENDING NOW