മനുഷ്യന്റെ ശാരീരിക, മാനസികപ്രവര്‍ത്തനങ്ങളില്‍ കൂടുതലും നട്ടെല്ലിന്റെ ആരോഗ്യത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും ആശ്രയിച്ചാണിരിക്കുന്നത്
മനുഷ്യന് എപ്പോഴും മുന്നോട്ടാണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. നട്ടെല്ലിന്റെ വളവും മുമ്പിലേക്കു തന്നെ. ഏതു ജോലി ചെയ്യുമ്പോഴും മിക്കവാറും മുന്പിലേക്കാണല്ലോ കുനിഞ്ഞുനിവരുന്നത്.
ഇതുമൂലം നട്ടെല്ലിനും ഇതിനോടനുബന്ധിച്ചുള്ള പേശികള്‍ക്കും നാഡിഞരമ്പുകള്‍ക്കും പുറകോട്ടു ചലിക്കുവാനുള്ള വ്യായാമങ്ങള്‍ ലഭിക്കാതിരിക്കുമ്പോള്‍ പിന്നോട്ടുള്ള അവയുടെ ചലനശേഷി കുറഞ്ഞുപോകുന്നു.
ഇതുമൂലം നടുവുവേദന ഉടലെടുക്കുന്നു. കൂടാതെ നടുവിനു സംഭവിക്കുന്ന പരിക്ക്, ശക്തമായ ഇടി, തട്ട്. കുനിഞ്ഞിരുന്നുള്ള ജോലി അധികഭാരമുയര്ത്തല് ഇരുചക്രവാഹനങ്ങളില്‍ തകര്‍ന്ന റോഡുവഴിയുള്ള യാത്ര എന്നിവമൂലവും നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനചലനവും മറ്റു പല കാരണങ്ങളാലും നടുവേദന ഉണ്ടാകാം.
മനുഷ്യന്റെ ശാരീരിക, മാനസികപ്രവര്‍ത്തനങ്ങളില്‍ കൂടുതലും നട്ടെല്ലിന്റെ ആരോഗ്യത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഏതു പ്രശ്നവും ആത്മവിശ്വാസത്തോടുകൂടി കൈകാര്യം ചെയ്യുവാനുള്ള കഴിവുകേടും, ഭീരുത്വവും ഇത്തരക്കാരെ ബാധിക്കുന്ന മാനസികപ്രതിഭാസമാണ്.
ഇവരെ സമൂഹം പരിഹാസരൂപേണ ''നട്ടെല്ലില്ലാത്തവരെന്ന്'' പറഞ്ഞുവരുന്നു. ഈ കുറവുകള്‍ മാറ്റി തന്റേടവും ശാരീരിക, മാനസിക ഉന്മേഷവും, ഉത്സാഹവും നിലനിര്‍ത്താനും മനസംഘര്ഷമകറ്റി ആരോഗ്യമുള്ള നട്ടെല്ലിന്റെ ഉടമകളാക്കുവാനും സന്തോഷത്തോടെ ജീവിക്കുവാനും താഴെ പറയുന്ന യോഗാഭ്യാസങ്ങള്‍ രാവിലെയോ വൈകുന്നേരമോ പരിശീലിച്ചാല്‍ മതിയാവും.
ഓരോന്നും 5 തവണ മുതല്‍ 10 തവണവരെ ആവര്‍ത്തിച്ചു ചെയ്യണം. കൂടാതെ നടുവുവേദനയുള്ളവര്‍ ഫോം ബെഡിലുള്ള കിടപ്പും, കുനിഞ്ഞുനിന്ന് അമിതഭാരം ഉയര്‍ത്തലും ഒഴിവാക്കി, മലബന്ധം ഉണ്ടാകാതെ നോക്കുന്നതും രോഗശമനം എളുപ്പമാക്കും. ഹിതവും മിതവുമായ ഭക്ഷണവും തിളപ്പിച്ചാറിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ 3 ഗ്ലാസ്സുവരെ കുടിക്കുന്നതും നന്നായിരിക്കും.
1. അര്‍ദ്ധശലഭാസനം, 2. അര്‍ദ്ധമേരുദണ്ഡാസനം, 3. ഭുജങ്കാസനം, 4. അര്‍ദ്ധപവനമുക്താസനം, 5. നൗകാസനം, 6. ധ്യാനം, 7. കിടന്ന് കൊണ്ടുള്ള ശ്വസനക്രിയ 8. യോഗനിദ്ര ഇവ അനുഷ്ഠിക്കുകയും വേണം. നടുവേദന മാറുന്ന സ്ഥിതിക്ക് പൂര്‍ണ ശലഭവും പൂര്ണമേരുദണ്ഡാസനം, ധനുരാസനവും, കണ്ഡാരാസനവും അനുഷ്ഠിക്കാവുന്നതാണ്. ആസനങ്ങളും അതു ചെയ്യുന്ന വിധവും താഴെ ചേര്‍ക്കുന്നു.
2. അതിനുശേഷം ശ്വാസം ദീര്‍ഘമായി അകത്തേക്കെടുത്തുകൊണ്ട് വലതുകാല്മുട്ടു മടക്കാതെ കഴിവനുസരിച്ച് ഉയര്‍ത്തുക. ശേഷം ശ്വാസം വിട്ടുകൊണ്ട് കാല് സാവധാനം താഴ്ത്തി തറയില്‍ പതിച്ചുവയ്ക്കുക. ഇടതുകാലുകൊണ്ടും ഇത് ആവര്‍ത്തിക്കുക.
3. ഇനി രണ്ടു കാലുകളും ചേര്‍ത്തുവച്ച് ഒരുമിച്ച് പരമാവധി മുട്ടുമടങ്ങാതെ ഉയര്‍ത്തുകയും ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുമ്പോള്‍ ശലഭാസനം പൂര്‍ണ്ണമാകുന്നു. ഇത് അഞ്ചുതവണ ചെയ്യണം.
2. ഈ കിടപ്പില്‍ കിടന്ന് സാവധാനം മൂക്കിലൂടെ ശ്വാസമെടുത്തുകൊണ്ട് വലതുകാല്‍ മുട്ടുമടക്കാതെ ഉദ്ദേശം മൂന്നടിയോളം ഉയര്‍ത്തുക. തുടര്‍ന്ന് ശ്വാസം മെല്ലെ പുറത്തേക്കു വിട്ടുകൊണ്ട് സാവധാനം കാല്താഴ്ത്തിക്കൊണ്ടു വരിക. കാല് നിലത്തെ വിരിപ്പില്‍ പതിയുന്നതിനോടൊപ്പം ശ്വാസം പൂര്‍ണമായി പുറത്തേക്കു വിടണം. കാലുകള്‍ മാറി മാറി ഈ ആസനം അഞ്ചുപ്രാവശ്യം ആവര്ത്തിച്ചുചെയ്യണം.
3. ഇതിനുശേഷം രണ്ടു കാലുകളും ചേര്‍ത്ത് ഒരേസമയം ഉയര്‍ത്തുകയും ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുമ്പോള്‍ മേരുദണ്ഡാസനം പൂര്‍ണമാകുന്നു.