Friday, July 20, 2018 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 03 May 2017 04.01 PM

സച്ചിന്‍ ഫോണ്‍ എത്തി; സവിശേഷതകള്‍ ഒരുപാട്

uploads/news/2017/05/104906/sachin.jpg

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരില്‍ എത്തുന്ന ഫോണ്‍ പുറത്തിറങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കിയത്. കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസിഡറും സഹഉടമയും സച്ചിന്‍ തന്നെയാണ്.

സ്മാര്‍ട്രോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തുന്നത്. 4 ജിബി റാം എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ ഫോണില്‍ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം ഫോണായിരിക്കും ഇത്. 1.44 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിനുള്ളത്.

സ്ഥിരമായ അപ്‌ഡേഷനുകളും ഫോണില്‍ സ്മാര്‍ട്രോണ്‍ വാഗ്ദാനം ചെയ്യുന്നത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത തന്നെയാണ്. 3000 എംഎഎച്ച് ബാറ്റിറിയും ചേരുന്നതോടെ ഫോണിന്റെ ബാറ്ററി കരുത്തും ലഭിക്കുന്നു ഇതോടൊപ്പം ക്വിക്ക് ചാര്‍ജ് 2.0 സാങ്കേതിക വിദ്യയും ഫോണില്‍ ഉള്‍പ്പെുടത്തിയിട്ടുണ്ട്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് എസ്ആര്‍ടിയുടെ വില്‍പ്പന. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മ്മിച്ച ഫോണാണ്‍കുടിയാണ് എസ്ആര്‍ടി. 32 ജിബി പതിപ്പിന് 12,999 രൂപയും 64 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില.

Ads by Google
Ads by Google
Loading...
TRENDING NOW