Tuesday, April 10, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 28 Apr 2017 03.25 PM

ചിത്തിര പിറന്നാല്‍ അത്തറ തോണ്ടുമോ?

സംശയ നിവാരണം
uploads/news/2017/04/103523/jyothi280417.jpg

ചിത്തിര പിറന്നാല്‍ അത്തറ തോണ്ടുമോ?

ചോദ്യം: ചിത്തിര പിറന്നാല്‍ അത്തറ തോണ്ടുമോ? എന്റെ നക്ഷത്രം ചിത്തിരയാണ്. ചിത്തിര പിറന്നാല്‍ അത്തറ തോണ്ടും എന്നൊരു ചെല്ലുണ്ടല്ലോ. എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ ശരിയാണ്. ഈ നാളിന്റെ പൊതുസ്വഭാവം കൂടി പറഞ്ഞുതരാമോ?
------ടോം, ഡല്‍ഹി

ഉത്തരം: ചിത്തിരക്കാരെക്കുറിച്ചുള്ള ചൊല്ല് ശരിയാണെന്ന് പലരും സ്വന്തം അനുഭവത്തിലൂടെ പറയാറുണ്ട്. ജനിച്ച വീടിന് ദോഷമുണ്ടാകുമെന്നാണ് ഈ ചൊല്ലിന്റെ അര്‍ത്ഥമെങ്കിലും ജനിച്ച വീട് ഉപേക്ഷിച്ച് അന്യസ്ഥലത്തു താമസിക്കുമെന്നും വ്യാഖ്യാനിക്കാം. ജനിച്ച വീട് അനുഭവത്തില്‍ വരികയില്ലെന്ന് സാരം.

ചിത്തിര നാളുകാര്‍ക്ക് പ്രായോഗിക ബുദ്ധി കൂടുതലായിരിക്കും. കുഴപ്പം പിടിച്ച കാര്യങ്ങള്‍ക്ക് പരിഹാരം കാണാനും കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും അസാമാന്യമായ കഴിവ് ഉണ്ടായിരിക്കും. തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ച് സ്വന്തം ലക്ഷ്യങ്ങള്‍ നേടാന്‍ ഇവര്‍ക്ക് അസാമാന്യമായ കഴിവ് ഉണ്ടായിരിക്കും.

സ്‌നേഹിക്കുന്നവരോട് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത പുലര്‍ത്തും. ഇഷ്ടമില്ലാത്തവരോട് അകല്‍ച്ച കാണിക്കുമെങ്കിലും കൂടുതല്‍ എതിര്‍ത്തു നില്‍ക്കാന്‍ താല്പര്യമുണ്ടാവില്ല.

അന്യരുടെ അഭിപ്രായങ്ങള്‍ സശ്രദ്ധം കേള്‍ക്കുകയും അവരോട് വിധേയത്വം ഭാവിക്കുകയും ചെയ്യുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമായിരിക്കും കാര്യങ്ങള്‍ ചെയ്യുക. മാതാപിതാക്കളോട് അടുപ്പക്കുറവ് കാണിക്കുമെങ്കിലും മാതാവിനോട് പ്രത്യേക സ്‌നേഹമുണ്ടായിരിക്കും.

ഉയര്‍ച്ച ആഗ്രഹിക്കുന്നവരും കാര്യങ്ങള്‍ ഊഹിച്ച് അറിയാന്‍ പ്രത്യേക കഴിവുള്ളവരും ആയിരിക്കും. ചിത്തിര നക്ഷത്രക്കാര്‍ പെട്ടെന്ന് കോപിക്കുന്നവരാണെങ്കിലും പൊതുവെ ശാന്തശീലരും ദയാലുക്കളുമായിരിക്കും.

ചിത്തിരയുടെ ആദ്യ പകുതിയില്‍ ജനിച്ചാല്‍ കന്നിക്കൂറും അവസാന പകുതിയില്‍ ജനിച്ചാല്‍ തുലാക്കൂറുമായിരിക്കും. കന്നിക്കൂറുകാര്‍ വായനാശീലം ഉള്ളവരും, പല കാര്യങ്ങളില്‍ അറിവ് തേടുന്നവരുമായിരിക്കും. എന്നാല്‍ തുലാക്കൂറുകാര്‍ സത്യസന്ധരുമായിരിക്കും.

കന്നിക്കൂറുകാര്‍ക്ക് (ചിത്തിര ആദ്യഭാഗം) ഇപ്പോള്‍ 2017 ജനുവരി 26 മുതല്‍ കണ്ടകശ്ശനി ദോഷം കാണുന്നു. തുലാക്കൂറുകാര്‍ക്ക് ഉണ്ടായിരുന്ന ഏഴരശ്ശനി ദോഷം മാറുകയും ചെയ്തു.

** ** **

ഗൃഹങ്ങള്‍ എവിടെയൊക്കെ ആകാം?


ചോദ്യം: ഗൃഹങ്ങള്‍ എവിടെയൊക്കെ ആകാം? ക്ഷേത്രത്തിന്റെ അടുത്ത് വീട് പണിയുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
----രാധാകൃഷ്ണമാരാര്‍, ഒറ്റപ്പാലം

ഉത്തരം: 1. ഉഗ്രമൂര്‍ത്തികളായ ദേവീദേവന്മാരുടെ ക്ഷേത്രത്തിന്റെ വലതുവശത്തും മുന്നിലും വീട് പണിയാന്‍ പാടില്ല.
2. സൗമ്യമൂര്‍ത്തികളുടെ ഇടതുവശത്തും പിറകിലും ഗൃഹം പണിയാന്‍ പാടില്ല.
3. ക്ഷേത്രത്തിന് സമീപം ക്ഷേത്രത്തേക്കാള്‍ ഉയര്‍ന്ന് (ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ മുകളില്‍) ഗൃഹം പണിയാന്‍ പാടില്ല.
4. സര്‍പ്പക്കാവുകള്‍ക്ക് സമീപം വീടുകള്‍ പണിയുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ബാബുനായര്‍, പാലാ

Ads by Google
Friday 28 Apr 2017 03.25 PM
YOU MAY BE INTERESTED
TRENDING NOW