മണ്ണും വെള്ളവും മാത്രം കഴിച്ച് ജീവിക്കുന്ന 45കാരന് അദ്ഭുതമാകുന്നു. കമലേശ്വര് എന്നയാളാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. തനിക്ക് കഴിക്കാവുന്ന പരുവത്തിലുള്ള മണ്ണ് കണ്ടെത്തിയ ശേഷം ഇഷ്ടികയും പൊടിക്കുന്നു. തുടര്‍ന്ന് ഉരള ഉരുട്ടുന്നതു പോലെ ഉരുട്ടി മണ്ണിനുള്ളില്‍ ഇഷ്ടികയും ചേര്‍ത്ത് വെള്ളമൊഴിച്ച് നന്നായി കുഴച്ച് അകത്താക്കുന്നു. ഒരു ചെറി കഷ്ണം മുകളില്‍ നില്ക്കുന്ന പോലെയാണ് ഇഷ്ടികപ്പൊടി ഉരുട്ടി മുകളിലായി കമലേശ്വര് വയ്ക്കുന്നത്.
തന്റെ 28മത്തെ വയസ്സിലാണ് കമലേശ്വര് ആദ്യമായി മണ്ണിന്റെ രുചി അറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ 17 വര്‍ഷമായി മണ്ണാണ് കമലേശ്വറിന്റെ ഭക്ഷണം. മുന്‍പ് തന്റെ വായില്‍ നിന്ന് രക്തം വരുന്ന അസുഖമുണ്ടായിരുന്നെന്നും, അതിനായി നിരവധി ഡോക്ടര്‍മാരെ സമീപിച്ചിരുന്നെന്നും കമലേശ്വര് പറയുന്നു. എന്നാല്‍ തന്റെ മണ്ണ് തീറ്റ ആരംഭിച്ചതിന് ശേഷം ഇത്തരത്തില്‍ രക്തം വായില്‍ നിന്ന് വരാറില്ലെന്ന് കമലേശ്വര് പറയുന്നു. തന്റെ പല്ലുകള്‍ക്കോ വയറിനോ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും കമലേശ്വര് പറയുന്നു.